കോവിഡ്: അലംഭാവം പാടില്ലെന്നു പ്രധാനമന്ത്രി
കോവിഡ്: അലംഭാവം  പാടില്ലെന്നു പ്രധാനമന്ത്രി
Sunday, October 18, 2020 12:30 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ അ​ലം​ഭാ​വം പാ​ടി​ല്ലെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് വാ​ക്സി​ന്‍റെ ല​ഭ്യ​ത വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു. രാ​ജ്യ​ത്തെ പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടാ​യ​തി​ന്‍റെ പേ​രി​ൽ ഒ​രു വി​ധ​ത്തി​ലു​ള്ള അ​ലം​ഭാ​വ​വും ഉ​ണ്ടാ​ക​രു​തെ​ന്നു മോ​ദി നി​ർ​ദേ​ശി​ച്ചു.

ഡ​ൽ​ഹി​യി​ൽ ഇ​ന്ന​ലെ ന​ട​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു പ്ര​ധാ​ന​മ​ന്ത്രി. കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രി ഡോ. ​ഹ​ർ​ഷ​വ​ർ​ധ​ൻ, പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി നൃ​പേ​ന്ദ്ര മി​ശ്ര, നീ​തി ആ​യോ​ഗ് ആ​രോ​ഗ്യ അം​ഗം ഡോ. ​വി.​കെ. പോ​ൾ, മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ അ​വ​ലോ​ക​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

ലോ​ക​മെ​ങ്ങും പ്ര​തി​രോ​ധ വാ​ക്സി​ൻ വേ​ഗം ന​ൽ​കാ​നാ​ക​ണം ഇ​ന്ത്യ​യു​ടെ ല​ക്ഷ്യ​മെ​ന്നു മോ​ദി പ​റ​ഞ്ഞു. ഇ​ന്ത്യ​യി​ൽ മൂ​ന്നു വാ​ക്സി​നു​ക​ൾ അ​ന്തി​മഘ​ട്ട​ത്തി​ലാ​ണെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ന്ന​ത​ർ യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. മൂ​ന്നാം ഘ​ട്ട​ത്തി​ലു​ള്ള ഒ​രു വാ​ക്സി​ൻ അ​ടു​ത്ത മാ​ർ​ച്ചോ​ടെ ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കാ​നാ​കും. മ​റ്റു ര​ണ്ടു വാ​ക്സി​നു​ക​ൾ ര​ണ്ടാം ഘ​ട്ട​ത്തി​ലാ​ണ്. ശ്രീ​ല​ങ്ക, നേ​പ്പാ​ൾ, ബം​ഗ്ലാ​ദേ​ശ്, അ​ഫ്ഗാ​നി​സ്ഥാ​ൻ, മൗ​റീ​ഷ്യ​സ്, മാ​ലി​ദ്വീ​പ്, ഭൂ​ട്ടാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ളു​ടെ ഗ​വേ​ഷ​ണ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്താ​നും ഇ​ന്ത്യ സ​ഹ​ക​രി​ക്കു​ന്നു​ണ്ട്.


കോ​വി​ഡ് മൂ​ലം ഇ​ന്ത്യ​യി​ൽ 1.13 ല​ക്ഷം പേ​ർ മ​രി​ച്ച​തു വ​ലി​യ തി​രി​ച്ച​ടി​യാ​ണെ​ങ്കി​ലും രോ​ഗ​മു​ക്തി നി​ര​ക്ക് മെ​ച്ച​പ്പെ​ട്ട​തി​ന്‍റെ പേ​രി​ൽ ത​ടി​ത​പ്പാ​നാ​യി​രു​ന്നു കേ​ന്ദ്ര ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ശ്ര​മം. രാ​ജ്യ​ത്തെ കൊ​റോ​ണ രോ​ഗി​ക​ളു​ടെ എ​ണ്ണം ഒ​ന്ന​ര മാ​സ​ത്തി​നു ശേ​ഷം ആ​ദ്യ​മാ​യി എ​ട്ടു ല​ക്ഷ​ത്തി​നു താ​ഴെ​യെ​ത്തി.

ക​ഴി​ഞ്ഞ മാ​സം ഒ​ന്നി​ന് 7,85,996 ആ​യി​രു​ന്ന​തു പി​ന്നീ​ട് ക്ര​മേ​ണ കൂ​ടി​യ ശേ​ഷ​മാ​ണു വീ​ണ്ടും കു​റ​ഞ്ഞ​ത്. രോ​ഗ​മു​ക്തി നേ​ടി​യ​വ​ർ 65 ല​ക്ഷം പി​ന്നി​ട്ടു. രോ​ഗ​മു​ക്തി നി​ര​ക്ക് 87.78 ശ​ത​മാ​ന​മാ​യാ​ണു ഉ​യ​ർ​ന്ന​ത്. കോ​വി​ഡ് വ്യാ​പ​നം ഏ​റ്റ​വും രൂ​ക്ഷ​മാ​യ കേ​ര​ളം, ക​ർ​ണാ​ട​ക, രാ​ജ​സ്ഥാ​ൻ, ഛത്തി​സ്ഗ​ഡ്, പ​ശ്ചി​മബം​ഗാ​ൾ എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലേ​ക്കാ​ണു പ്ര​ത്യേ​ക ഉ​ന്ന​ത ത​ല സം​ഘ​ത്തെ അ​യ​ച്ച​തെ​ന്നു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

ജോ​ർ​ജ് ക​ള്ളി​വ​യ​ലി​ൽ
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.