വിശ്വാസം അധികാരമുപയോഗിച്ച് നേടേണ്ടതല്ല: ജസ്റ്റീസ് രമണ
Monday, October 19, 2020 12:45 AM IST
ന്യൂ​ഡ​ൽ​ഹി: വി​ശ്വാ​സ​വും സ്വീ​കാ​ര്യ​ത​യും ജ​ന​ങ്ങ​ളി​ൽനി​ന്നു ല​ഭി​ക്കേ​ണ്ടതാ​ണെ​ന്നും അ​വ​യെ​ല്ലാം അ​ധി​കാ​ര​മു​പ​യോ​ഗി​ച്ച് നേ​ടേ​ണ്ട ത​ല്ലെ​ന്നും സു​പ്രീം കോ​ട​തി ജ​ഡ്ജി ജ​സ്റ്റീ​സ് എ​ൻ.​വി. ര​മ​ണ. സ​മ്മ​ർ​ദ​ങ്ങ​ളെ​യും പ്ര​തി​ബ​ന്ധ​ങ്ങ​ളെ​യും അ​തി​ജീ​വി​ച്ച് ആ​ദ​ർ​ശ​ങ്ങ​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​വ​രും തീ​രു​മാ​ന​ങ്ങ​ൾ കൈ​ക്കൊ​ള്ളു​ന്ന​തി​ൽ ഭ​യ​ര​ഹി​ത​രു​മാ​വ​ണം ന്യാ​യാ​ധി​പ​രെ​ന്നും അ​ദ്ദേ​ഹം അ​ഭി​പ്രാ​യ​പ്പെ​ട്ടു. സു​പ്രീംകോ​ട​തി മു​ൻ ജ​ഡ്ജി എ.​ആ​ർ. ല​ക്ഷ്മ​ണ​ന്‍റെ അ​നു​ശോ​ച​ന സ​മ്മേ​ള​ന​ത്തി​ൽ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു ന്യാ​യാ​ധി​പ​ൻ ത​ന്‍റെ ആ​ദ​ർ​ശ​ങ്ങ​ളി​ൽ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​വനും ധൈ​ര്യ​പൂ​ർ​വം തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​ൻ ക​ഴി​യു​ന്ന വ്യ​ക്തി​യു​മാ​ക​ണം. എ​ല്ലാ സ​മ്മ​ർദ്ദ​ങ്ങ​ളെ​യും ത​ട​സ​ങ്ങ​ളെ​യും അ​തി​ജീ​വി​ക്കാ​നു​ള്ള പ്രാ​പ്തി​യാ​ണ് ന്യാ​യാ​ധി​പ​നു പ്ര​ധാ​ന​മാ​യും വേ​ണ്ട ത്.

​നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യി​ലു​ള്ള ജ​ന​ങ്ങ​ളു​ടെ വി​ശ്വാ​സ​മാ​ണ് അ​തി​ന്‍റെ പ്ര​സ​ക്തി. ഉൗ​ർ​ജ​സ്വ​ല​വും സ്വ​ത​ന്ത്ര​വു​മാ​യ ഒ​രു നീ​തി​ന്യാ​യ വ്യ​വ​സ്ഥ​യാ​ണ് ആ​ധു​നി​ക കാ​ല​ഘ​ട്ട​ത്തി​ന് ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.


ടി​ഡി​പി നേ​താ​വ് ച​ന്ദ്ര​ബാ​ബു നാ​യി​ഡു​വി​നു വേ​ണ്ടി ഹൈ​ക്കോ​ട​തി ജ​ഡ്ജി​മാ​രെ ഉ​പ​യോ​ഗി​ച്ച് വേ​ട്ട​യാ​ടാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വൈ​എ​സ്ആ​ർ കോ​ണ്‍ഗ്ര​സി​ന്‍റെ സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ നീ​ക്കം ന​ട​ത്തു​ക​യാ​ണെ​ന്നും ജ​സ്റ്റീ​സ് ര​മ​ണ​യ്ക്കെ​തി​രേ ആ​ന്ധ്ര മു​ഖ്യ​മ​ന്ത്രി ജ​ഗ​ൻ മോ​ഹ​ൻ റെ​ഡ്ഡി ആ​രോ​പ​ണം ഉ​ന്ന​യി​ച്ചി​രു​ന്നു. സു​പ്രീംകോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് എ​സ്.​എ. ബോ​ബ്ഡെ​യ്ക്ക് അ​യ​ച്ച ക​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തു സം​ബ​ന്ധി​ച്ച ഹ​ർ​ജി​ക​ളി​ൽ സു​പ്രീം കോ​ട​തി​യി​ൽ വാ​ദം ന​ട​ക്കാ​നി​രി​ക്കേ​യാ​ണ് ഒ​രു പൊ​തു​പ​രി​പാ​ടി​യി​ൽ ജ​സ്റ്റീ​സ് ര​മ​ണ​യു​ടെ പ്ര​സ്താ​വ​ന.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.