ബ്രഹ്മോസ് മിസൈൽ പരീക്ഷണം വിജയം
ബ്രഹ്മോസ് മിസൈൽ  പരീക്ഷണം വിജയം
Monday, October 19, 2020 12:45 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: ബ്ര​​​​ഹ്മോ​​​​സ് സൂ​​​​പ്പ​​​​ർ സോ​​​​ണി​​​​ക് ക്രൂ​​​​യി​​​​സ് മി​​​​സൈ​​​​ലി​​​​ന്‍റെ നാ​​​​വി​​​​ക​​​​സേ​​​​നാ പ​​​​തി​​​​പ്പ് വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചു. ഐ​​​​എ​​​​ൻ​​​​എ​​​​സ് ചെ​​​​ന്നൈ​​​​യി​​​​ൽ​​​​നി​​​​ന്നു വി​​​​ക്ഷേ​​​​പി​​​​ച്ച മി​​​​സൈ​​​​ൽ അ​​​റ​​​ബി​​​ക്ക​​​ട​​​ലി​​​ലെ ല​​​​ക്ഷ്യ​​​​സ്ഥാ​​​​ന​​​​ത്ത് കൃ​​​​ത്യ​​​​ത​​​​യോ​​​​ടെ പ​​​​തി​​​​ച്ച​​​​താ​​​​യി അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചു. ബ്ര​​​​ഹ്മോ​​​​സ് മി​​​​സൈ​​​​ൽ നാ​​​​വി​​​​ക​​​​സേ​​​​ന​​​​യു​​​​ടെ ഭാ​​​​ഗ​​​​മാ​​​​കു​​​​ന്നതോടെ സൈ​​​​ന്യ​​​​ത്തി​​​​ന്‍റെ പ്ര​​​​ഹ​​​​ര​​​​ശേ​​​​ഷി വ​​​​ർ​​​​ധി​​​​ക്കു​​​​മെ​​​​ന്ന് പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ അ​​​​റി​​​​യി​​​​ച്ചു. ഇ​​​​ന്ത്യ-​​​​റ​​​​ഷ്യ സം​​​​യു​​​​ക്ത സം​​​​രം​​​​ഭ​​​​മാ​​​​യ ബ്ര​​​​ഹ്മോ​​​​സ് എ‍യ്റോ​​​​സ്പേ​​​​സ് നി​​​​ർ​​​​മി​​​​ച്ച മി​​​​സൈ​​​​ൽ അ​​​​ന്ത​​​​ർ​​​​വാ​​​​ഹി​​​​നി, യു​​​​ദ്ധ​​​​ക്ക​​​​പ്പ​​​​ലു​​​​ക​​​​ൾ, വി​​​​മാ​​​​ന​​​​ങ്ങ​​​​ൾ, ക​​​​ര​​​​യി​​​​ലെ ലോ​​ഞ്ച് പാ​​​​ഡു​​​​ക​​​​ൾ എ​​​​ന്നി​​​​വ​​​​യി​​​​ൽ​​​​നി​​ന്നു വി​​​​ക്ഷേ​​​​പി​​​​ക്കാം.

മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണവി​​​​ജ​​​​യ​​​​ത്തി​​​​നു പി​​​​ന്നി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​ച്ച ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ സം​​​​ഘ​​​​ത്തെ പ്ര​​​​തി​​​​രോ​​​​ധ​​​​മ​​​​ന്ത്രി രാ​​​​ജ്നാ​​​​ഥ് സിം​​​​ഗ് അ​​​​ഭി​​​​ന​​​​ന്ദി​​​​ച്ചു. ഡി​​​​ആ​​​​ർ​​​​ഡി​​​​ഒ ചെ​​​​യ​​​​ർ​​​​മാ​​​​ൻ ജി. ​​​​സ​​​​തീ​​​​ഷ് റെ​​​​ഡ്ഢി​​​​യും സ​​​​ഹ​​​​പ്ര​​​​വ​​​​ർ​​​​ത്ത​​​​ക​​​​ർ​​​​ക്ക് അ​​​​നു​​​​മോ​​​​ദ​​​​നം നേ​​​​ർ​​​​ന്നു. ബ്ര​​​​ഹ്മോ​​​​സ് മി​​​​സൈ​​​​ലി​​​​ന്‍റെ ആ​​​​ന്‍റി റേ​​​​ഡി​​​​യേ​​​​ഷ​​​​ൻ പ​​​​തി​​​​പ്പ്, ക​​​​ര​​​​യി​​​​ൽ​​​​നി​​​​ന്ന് വി​​​​ക്ഷേ​​​​പി​​​​ക്കാ​​​​വു​​​​ന്ന രു​​​​ദ്രം-1 ക​​​​ഴി​​​​ഞ്ഞ​​​​യാ​​​​ഴ്ച വി​​​​ജ​​​​യ​​​​ക​​​​ര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചി​​​​രു​​​​ന്നു. ഹൈ​​​​പ്പ​​​​ർ സോ​​​​ണി​​​​ക് ആ​​​​ണ​​​​വ​​​​വേ​​​​ധ മി​​​​സൈ​​​​ൽ ശൗ​​​​ര്യ​​​​യും അ​​​​ടു​​​​ത്തി​​​​ടെ വി​​​​ജ​​​​യ​​​​കര​​​​മാ​​​​യി പ​​​​രീ​​​​ക്ഷി​​​​ച്ചു.


ഇ​​​​ന്ത്യ-​​​​ചൈ​​​​ന ല​​​​ഡാ​​​​ക്ക് സം​​​​ഘ​​​​ർ​​​​ഷ​​​​ത്തി​​​​ന്‍റെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഇ​​​​ന്ത്യ നി​​​​ര​​​​വ​​​​ധി മി​​​​സൈ​​​​ൽ പ​​​​രീ​​​​ക്ഷ​​​​ണ​​​​ങ്ങ​​​​ൾ ന​​​​ട​​​​ത്തു​​​​ന്നു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.