ഉ​ത്സ​വസീ​സ​ൺ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ്
ഉ​ത്സ​വസീ​സ​ൺ കോ​വി​ഡ് വ്യാ​പ​നം  രൂ​ക്ഷ​മാ​ക്കു​മെ​ന്നു മു​ന്ന​റി​യി​പ്പ്
Monday, October 19, 2020 12:45 AM IST
ന്യൂ​ഡ​ൽ​ഹി: ശൈ​ത്യ​കാ​ല​വും വ​രു​ന്ന ഉ​ത്സ​വസീ​സ​ണു​ക​ളും രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ക്കു​മെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ നി​യോ​ഗി​ച്ച വി​ദ​ഗ്ധ സ​മി​തി​യു​ടെ മു​ന്ന​റി​യി​പ്പ്.

ഒ​രു മാ​സ​ത്തി​നി​ടെ വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ എ​ണ്ണം 26 ല​ക്ഷ​ത്തി​ൽ അ​ധി​ക​മാ​യേ​ക്കാ​മെ​ന്നും ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ആ​കെ രോ​ഗം സ്ഥി​രീ​ക​രി​ക്ക​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 10.5 ദ​ശ​ല​ക്ഷ​മാ​യി ഉ​യ​ർ​ന്നേ​ക്കാ​മെ​ന്നും ഐ​സി​എം​ആ​ർ- ഐ​ഐ​ടി​ക​ളി​ലെ വി​ദ​ഗ്ധ​ർ ഉ​ൾ​പ്പെ​ട്ട സ​മി​തി പ​റ​യു​ന്നു.

ഓ​ഗ​സ്റ്റ് 22 മു​ത​ൽ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ കേ​ര​ള​ത്തി​ൽ ഓ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ണ്ടാ​യ കൂ​ടി​ച്ചേ​ര​ലു​ക​ളും സ​മ്മേ​ള​ന​ങ്ങ​ളും ആ​ധാ​ര​മാ​ക്കി​യാ​ണ് പ​ഠ​നറി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്. കേ​ര​ള​ത്തി​ലെ രോ​ഗ വ്യാ​പ​ന നി​ര​ക്ക് 22 ശ​ത​മാ​ന​മാ​യി​രു​ന്നു. ഉ​ത്സ​വസീ​സ​ണു​ക​ളി​ൽ രാ​ജ്യ​ത്താ​ക​മാ​ന​മാ​യി 32 ശ​ത​മാ​നം രോ​ഗ​വ്യാ​പ​ന​മു​ണ്ടാ​കും. 75 ല​ക്ഷ​മാ​ണ് ആ​കെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം. മരണം 1.15 ല​ക്ഷമായി. പ്ര​തി​രോ​ധ സം​വി​ധാ​നം ശ​ക്ത​മാ​യ രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ രോ​ഗ​വ്യാ​പ​നം കു​റ​യ്ക്കാ​നാ​കു​മെ​ന്നും വി​ദ​ഗ്ധ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.