കോവിഡ് വ്യാപനത്തോത് കുറഞ്ഞതായി കേന്ദ്രം
Tuesday, October 20, 2020 1:15 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ തോ​ത് കു​റ​യ്ക്കാ​ൻ സാ​ധി​ച്ച​താ​യി കേ​ന്ദ്രസ​ർ​ക്കാ​ർ. ക​ഴി​ഞ്ഞ നാ​ലു ദി​വ​സ​മാ​യി കോ​വി​ഡ് പോ​സി​റ്റീവി​റ്റി നി​ര​ക്ക് എ​ട്ടു ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണ്. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ച്ച​താ​ണു കാ​ര​ണ​മെ​ന്നും രോ​ഗവ്യാ​പ​ന​ത്തി​ൽ കു​റ​വു സം​ഭ​വി​ച്ച​താ​യും കേ​ന്ദ്രആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ രാ​ജ്യ​ത്ത് 55000 പേ​ർ​ക്കാ​ണ് പു​തി​യ​താ​യി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​ങ്ങ​ളാ​യി ഇ​തേ രീ​തി​യി​ലാ​ണ് കോ​വി​ഡ് വ്യാ​പ​ന നി​ര​ക്കു​ക​ളു​ടെ തോ​തെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം ചൂ​ണ്ടി​ക്കാ​ട്ടി. പ​രി​ശോ​ധ​ന​ക​ളു​ടെ എ​ണ്ണം ഉ​യ​ർ​ന്ന​തോ​ടെ, തു​ട​ക്ക​ത്തി​ൽത​ന്നെ രോ​ഗി​ക​ളെ ക​ണ്ടെ​ത്തി ചി​കി​ത്സ ന​ൽ​കാ​ൻ സാ​ധി​ച്ചു. കൂ​ടാ​തെ സ​ന്പ​ർ​ക്ക​ത്തി​ലു​ള്ള​വ​രെ ക​ണ്ടെ​ത്തി കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ല​പ്ര​ദ​മാ​യി നി​ർ​വ​ഹി​ച്ച​തു​മാ​ണ് രോ​ഗ​വ്യാ​പ​നം കു​റ​യാ​ൻ ഇ​ട​യാ​ക്കി​യ​തെ​ന്നും കേ​ന്ദ്രസ​ർ​ക്കാ​ർ വി​ശ​ദ​മാ​ക്കി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.