അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ കൈമാറി
അതിർത്തി കടന്നെത്തിയ ചൈനീസ് സൈനികനെ കൈമാറി
Thursday, October 22, 2020 12:15 AM IST
ന്യൂ​ഡ​ൽ​ഹി: ല​ഡാ​ക്കി​ൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി ഇ​ന്ത്യ​ൻ സൈ​നി​ക​രു​ടെ പി​ടി​യി​ലാ​യ പീ​പ്പി​ൾ​സ് ലി​ബ​റേ​ഷ​ൻ ആ​ർ​മി​യു​ടെ സൈ​നി​ക​നെ ചൈ​ന​യ്ക്കു കൈ​മാ​റി. യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യ്ക്കു സ​മീ​പം ചു​ഷൂ​ൾ മോ​ൾ​ഡോ മീ​റ്റിം​ഗ് പോ​യി​ന്‍റി​ൽ വെ​ച്ചാ​ണ് സൈ​നി​ക​നെ കൈ​മാ​റി​യ​ത്. നി​ര​വ​ധി ഇ​ന്ത്യ​ൻ ഏ​ജ​ൻ​സി​ക​ൾ ചൈ​നീ​സ് സൈ​നി​ക​നെ ചോ​ദ്യം ചെ​യ്തി​രു​ന്നു.


ല​ഡാ​ക്കി​ലെ ദെം​ചോ​ക്കി​ൽ നി​ന്നാ​ണ് ചൈ​നീ​സ് സൈ​നി​ക​നെ ക​ഴി​ഞ്ഞ​ദി​വ​സം ഇ​ന്ത്യ​ൻ സേ​ന പി​ടി​കൂ​ടി​യ​ത്. ചൈ​നീ​സ് പീ​പ്പി​ൾ ലി​ബ​റേ​ഷ​ൻ ആ​ർ​മി​യി​ലെ ആ​റാ​മ​ത്തെ മോ​ട്ട​റൈ​സ്ഡ് ഇ​ൻ​ഫ​ൻ​ട്രി ഡി​വി​ഷ​നി​പ്പെ​ട്ട​യാ​ളാ​ണ് പി​ടി​യി​ലാ​യ​തെ​ന്നാ​ണ് വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.