പാർലമെന്‍റ് കോംപ്ലക്സിൽ പാത്രം കഴുകരുതെന്നു നിർദേശം
Thursday, October 22, 2020 11:26 PM IST
ന്യൂ​ഡ​ൽ​ഹി: ജീ​വ​ന​ക്കാ​ർ ഭ​ക്ഷ​ണം കൊ​ണ്ടു​വ​രു​ന്ന പാ​ത്ര​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റ് കോം​പ്ല​ക്സി​നു​ള്ളി​ൽ വ​ച്ചു ക​ഴു​ക​രു​തെ​ന്നു നി​ർ​ദേ​ശം. ലോ​ക്സ​ഭ സെ​ക്ര​ട്ടേ​റി​യ​റ്റ് ബു​ധ​നാ​ഴ്ച പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ലാ​ണ് നി​ർ​ദേ​ശം . ഉ​ദ്യോ​ഗ​സ്ഥ​രും ജീ​വ​ന​ക്കാ​രും ഇ​തു ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും സ​ർ​ക്കു​ല​റി​ൽ പ​റ​യു​ന്നു.

പാ​ത്ര​ം ക​ഴു​കു​ന്ന​തു​മൂ​ലം അ​ഴു​ക്കു​ചാ​ലി​ൽ ബ്ലോ​ക്കുണ്ടാ​കു​ന്നെ​ന്നും മ​ലി​ന​ജ​ലത്താൽ പാ​ർ​ല​മെ​ന്‍റ് പ​രി​സ​ര​വും മ​റ്റും വൃ​ത്തി​ഹീ​ന​മാ​കു​ന്നെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണു ന​ട​പ​ടി. എ​ന്നാ​ൽ, ഈ ​ന​ട​പ​ടി ര​ണ്ടാ​യി​ര​ത്തോ​ളം പാ​ർ​ല​മെ​ന്‍റ് ജീ​വ​ന​ക്കാ​രെ​യും ആ​യി​ര​ത്തോ​ളം സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​രെ​യും ബു​ദ്ധി​മു​ട്ടി​ലാ​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.