കോവിഡ് വീസ നിയന്ത്രണങ്ങൾ നീക്കി
കോവിഡ് വീസ നിയന്ത്രണങ്ങൾ നീക്കി
Friday, October 23, 2020 12:05 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ക്ക​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക​ൾ​ക്കു​ള്ള വീ​സ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വു വ​രു​ത്തി. കോ​വി​ഡ് കാ​ല​ത്ത് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് ഇ​ള​വ്. ഓ​വ​ർ​സീ​സ് സി​റ്റി​സ​ണ്‍ ഓ​ഫ് ഇ​ന്ത്യ (ഒ​സി​ഐ) കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്കും പേ​ഴ്സ​ൺ ഓ​ഫ് ഇ​ന്ത്യ​ൻ ഒ​റി​ജി​ൻ (പി​ഐ​ഒ) കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്കും മ​റ്റു വി​ദേ​ശി​ക​ൾ​ക്കും ഇ​ന്ത്യ​യി​ലേ​ക്കു വ​രാ​മെ​ന്നു കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അറിയിച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ന്ത്യക്ക​ക​ത്തേ​ക്കും പു​റ​ത്തേ​ക്കും യാത്രയ്ക്കു ത​ട​സ​മി​ല്ല.

കോ​വി​ഡ് വ്യാ​പ​നം ക​ണ​ക്കാ​ക്കി റ​ദ്ദാ​ക്കി​യ എ​ല്ലാ വീ​സ​ക​ളും ഇ​നി മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ലു​ണ്ടാ​കും. എ​ന്നാ​ൽ, റ​ദ്ദാ​ക്കി​യ ഇ​ല​ക്‌ട്രോ​ണി​ക്, മെ​ഡി​ക്ക​ൽ, ടൂ​റി​സ്റ്റ് വീസ​ക​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​ല്ല. വി​ദേ​ശ പൗ​ര​ന്മാ​ർ​ക്കും വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി പു​തി​യ വീ​സ ന​ൽ​കി​ല്ല. ചി​കി​ത്സ​യ്ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്കു വ​ര​ണ​മെ​ന്നു​ള്ള വി​ദേ​ശ പൗ​ര​ന്മാർ പു​തി​യ വീസ​യ്ക്ക് അ​പേ​ക്ഷ ന​ൽ​ക​ണം.

വ്യ​വ​സാ​യം, തൊ​ഴി​ൽ, കോ​ണ്‍ഫ​റ​ൻ​സ്, പ​ഠ​നം, ഗ​വേ​ഷ​ണം തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ൾ​ക്കാ​യി ഇ​ന്ത്യ​യി​ലേ​ക്കു വ​രു​ന്ന​വ​ർ​ക്ക് വീസ അ​നു​വ​ദി​ക്കും.


ടൂ​റി​സ്റ്റ് വീസ ഒ​ഴി​കെ​യു​ള്ള ഒ​സി​ഐ, പി​ഐ​ഒ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും വി​ദേ​ശി​ക​ൾ​ക്കും ക​രമാർഗവു വ്യോ​മ മാ​ർ​ഗവും ഇ​ന്ത്യ​യി​ലെത്താം. വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ, വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഏ​ർ​പ്പെ​ടു​ത്തി​യ നോ​ണ്‍ ഷെ​ഡ്യൂ​ൾ​ഡ് കൊ​മേ​ഴ്സ്യ​ൽ വി​മാ​ന​ങ്ങ​ൾ എ​ന്നി​വയിലൂടെയും നി​ശ്ചി​ത തു​റ​മു​ഖ​ങ്ങ​ളി​ലൂ​ടെ ക​പ്പ​ൽ മാ​ർ​ഗ​വും എ​ത്താം. ഇ​ങ്ങ​നെ എ​ത്തു​ന്ന​വ​ർ ക്വാ​റ​ന്‍റൈ​ൻ ഉ​ൾ​പ്പ​ടെ​യുള്ള മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. എ​ട്ടു മാ​സ​ങ്ങ​ൾ മു​ൻ​പ് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഒ​സി​ഐ കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്കും ഇ​ന്ത്യ​യി​ലേ​ക്ക് വ​രു​ന്ന​തി​നു ത​ട​സ​മു​ണ്ടാ​യി​രു​ന്നു.

കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മ​ര​ണ​ത്തി​നോ അ​ടി​യ​ന്ത​ര ചി​കി​ത്സ​യ്ക്കോ വ​രു​ന്ന​തും ദ​ന്പ​തി​ക​ളി​ൽ ഒ​രാ​ൾ ഇ​ന്ത്യ​ൻ പൗ​ര​ൻ ആ​യി​രി​ക്കു​ന്ന​വ​രും ഇ​ന്ത്യ​ൻ മാ​താ​പി​താ​ക്ക​ളി​ൽ ഒ​രാ​ൾ ഇ​ന്ത്യ​ൻ പൗ​ര​നാ​യി​രി​ക്കു​ന്നവരും ഇ​ന്ത്യ​ൻ പൗ​ര​ത്വ​മു​ള്ള മാ​താ​പി​താ​ക്ക​ളു​ടെ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ടി​ക​ളാ​യ ഒ​സി​ഐ കാ​ർ​ഡ് ഉ​ട​മ​ക​ൾ​ക്കും മാ​ത്ര​മാ​ണ് ഇ​ന്ത്യ​യി​ലേ​ക്ക് വ​രാ​ൻ അ​നു​മ​തി​യു​ണ്ടാ​യി​രു​ന്ന​ത്.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.