യുഎപിഎ ഭേദഗതി നിലവിൽ വന്നു ; 18 പേരെ ഭീകരരായി പ്രഖ്യാപിച്ചു
യുഎപിഎ ഭേദഗതി നിലവിൽ വന്നു ; 18 പേരെ ഭീകരരായി പ്രഖ്യാപിച്ചു
Wednesday, October 28, 2020 1:16 AM IST
ന്യൂ​ഡ​ൽ​ഹി: പു​തു​ക്കി​യ യു​എ​പി​എ നി​യ​മ​ത്തി​ലെ ഭേ​ദ​ഗ​തി​ക​ൾ​ക്ക് അ​നു​സ​രി​ച്ച് കേ​ന്ദ്ര സ​ർ​ക്കാ​ർ, വി​വി​ധ ഭീ​ക​ര സം​ഘ​ട​ന​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ക​യും അ​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യു​ന്ന 18 പേ​രെ ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ചു. ല​ഷ്ക​ർ ഇ ​തോ​യി​ബ, ഹി​സ്ബ് ഉ​ൾ മു​ജാ​ഹി​ദീ​ൻ, ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ്, ഇ​ന്ത്യ​ൻ മു​ജാ​ഹി​ദീ​ൻ, ദാ​വൂ​ദ് ഇ​ബ്രാ​ഹി​മി​ന്‍റെ സം​ഘം എ​ന്നി​വ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന പ​തി​നെ​ട്ട് പേ​രെ​യാ​ണ് ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ച​ത്.


മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ ഗൂ​ഢാ​ലോ​ച​ന​ക്കാ​രാ​യ സ​ജി​ദ് മി​ർ, യൂ​സ​ഫ് മു​സാ​മി​ൽ, ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് നേ​താ​ക്ക​ളാ​യ ഇ​ബ്രാ​ഹിം അ​ത്ത​ർ, യൂ​സ​ഫ് അ​സ്ഹ​ർ, ജ​യ്ഷ് ഇ ​മു​ഹ​മ്മ​ദ് നേ​താ​വ് മ​സൂ​ദ് അ​സ്ഹ​റി​ന്‍റെ സ​ഹോ​ദ​ര​നും പാ​ർ​ല​മെ​ന്‍റ്, പ​ത്താ​ൻ​കോ​ട്ട്, പു​ൽ​വാ​മ ആ​ക്ര​ണ​ങ്ങ​ളു​ടെ ആ​സൂ​ത്ര​ക​നു​മാ​യ റൗ​ഫ് അ​സ്ഗ​ർ, ഇ​ന്ത്യ​ൻ മു​ജാ​ഹി​ദീ​ൻ സ്ഥാ​പ​കൻ റി​യാ​സ് ഭ​ട്ക​ൽ തു​ട​ങ്ങി​യ​വ​രെ​യാ​ണ് ഭീ​ക​ര​രാ​യി പ്ര​ഖ്യാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.