ടെക്നോ പാർക്ക് മൂന്നാംഘട്ട നിർമാണത്തിന് സുപ്രീംകോടതി അനുമതി
ടെക്നോ പാർക്ക് മൂന്നാംഘട്ട നിർമാണത്തിന് സുപ്രീംകോടതി അനുമതി
Friday, October 30, 2020 12:41 AM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം ടെ​ക്നോ പാ​ർ​ക്കി​ന്‍റെ മൂ​ന്നാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സു​പ്രീം കോ​ട​തി​യു​ടെ അ​നു​മ​തി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ത​ണ്ണീ​ർ​ത്ത​ടം നി​ക​ത്തി​യാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​നാ​യ തോ​മ​സ് ലോ​റ​ൻ​സ് ന​ൽ​കി​യ ഹ​ർ​ജി ജ​സ്റ്റീ​സ് രോ​ഹി​ൻ​ട​ണ്‍ ന​രി​മാ​ൻ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് ത​ള്ളി. നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത് ത​ണ്ണീ​ർ​ത്ത​ട​ത്തി​ല​ല്ലെ​ന്നും പ​രി​സ്ഥി​തി ആ​ഘാ​തം ഉ​ണ്ടാ​കി​ല്ലെ​ന്നും തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​ള​ക്ട​ർ റി​പ്പോ​ർ​ട്ട് ന​ൽ​കി​യി​രു​ന്നു.

ത​ണ്ണീ​ർ​ത്ത​ട സം​ര​ക്ഷ​ണ​ത്തി​നു​ള്ള 2008ലെ ​കേ​ര​ളാ നി​യ​മ​വും 2017ലെ ​കേ​ന്ദ്ര നി​യ​മ​വും ലം​ഘി​ച്ചാ​ണ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തെ​ന്നാ​ണ് ഹ​ർ​ജി​ക്കാ​ര​ന്‍റെ വാ​ദം. ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് പ്ര​കാ​ര​മാ​ണ് സ​ർ​ക്കാ​ർ അ​നു​മ​തി ന​ൽ​കി​യ​തെ​ന്നും ഹ​ർ​ജി​ക്കാ​ര​ൻ ചൂ​ണ്ടി​ക്കാ​ട്ടി.


എ​ന്നാ​ൽ, നി​ല​വി​ലു​ള്ള ഹ​ർ​ജി​യി​ൽ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ടി​ലെ കാ​ര്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​നാ​കി​ല്ലെ​ന്നു സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി.

ഹ​ർ​ജി​ക്കാ​ര​നു വേ​ണ​മെ​ങ്കി​ൽ ക​ള​ക്ട​റു​ടെ റി​പ്പോ​ർ​ട്ട് ചോ​ദ്യം ചെ​യ്ത് എ​ട്ടാ​ഴ്ച​യ്ക്ക​കം പു​തി​യ ഹ​ർ​ജി ന​ൽ​കാ​വു​ന്ന​താ​ണെ​ന്നും കോ​ട​തി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.