ആരോഗ്യസേതു ആപ്; ഉദ്യോഗസ്ഥർക്കെതിരേ നടപടിക്കു നിർദേശം
ആരോഗ്യസേതു ആപ്; ഉദ്യോഗസ്ഥർക്കെതിരേ   നടപടിക്കു നിർദേശം
Saturday, October 31, 2020 2:06 AM IST
ന്യൂ​ഡ​ൽ​ഹി: ആ​രോ​ഗ്യസേ​തു ആ​പ് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ന​ൽ​കാ​തി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ ന​ട​പ​ടി​യെ​ടു​ക്കാ​ൻ കേ​ന്ദ്ര ഇ​ല​ക്‌ട്രോ​ണി​ക്സ്- ഐ​ടി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ നി​ർ​ദേ​ശം.
വി​വ​രാ​വ​കാ​ശ നി​യ​മപ്ര​കാ​ര​മു​ള്ള ചോ​ദ്യ​ത്തി​നു ശ​രി​യാ​യ മ​റു​പ​ടി ന​ൽ​കാ​ത്ത​തു വി​വാ​ദ​മാ​യ​ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി.

വി​വ​രാ​വ​കാ​ശ നി​യ​മ പ്ര​കാ​രം ആ​വ​ശ്യ​പ്പെ​ടു​ന്ന എ​ല്ലാ വി​വ​ര​ങ്ങ​ളും അ​പേ​ക്ഷ​ക​നു ന​ൽ​കാ​നും കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മ്മീ​ഷ​ന്‍റെ (സി​ഐ​സി) നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കാ​നും പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ പ്ര​സ്താ​വ​ന​യി​ൽ പ​റ​യു​ന്നു. ആ​രോ​ഗ്യ​സേ​തു ആ​പ് നി​ർ​മി​ച്ച​താ​രെ​ന്ന് വി​വ​രാ​വ​കാ​ശനി​യ​മ പ്ര​കാ​രം സൗ​ര​വ് ദാ​സ് ഉ​ന്ന​യി​ച്ച ചോ​ദ്യ​ത്തി​ന് ഐ​ടി മ​ന്ത്രാ​ല​യ​വും നാ​ഷ​ണ​ൽ ഇ​ൻ​ഫോ​ർ​മാ​റ്റി​ക്സ് സെ​ന്‍റ​റും (എ​ൻ​ഐ​സി) അ​റി​യി​ല്ല എ​ന്ന മ​റു​പ​ടി​യാ​ണു ന​ൽ​കി​യി​രു​ന്ന​ത്.


ഇ​തി​നെ​തി​രെ ന​ൽ​കി​യ അ​പ്പീ​ലി​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ വ​ന​ജ സ​ർ​ന ര​ണ്ടു വ​കു​പ്പു​ക​ളോ​ടും വി​ശ​ദീ​ക​ര​ണം തേ​ടിയതോ​ടെ​യാ​ണ് സം​ഭ​വം വി​വാ​ദ​ത്തി​ലാ​യ​ത്. ആ​പ്പ് വി​ക​സി​പ്പി​ച്ച​ത് ഐ​ടി മ​ന്ത്രാ​ല​യ​വും എ​ൻ​ഐ​സി​യു​മാ​ണെ​ന്നും പൊ​തു സ്വ​കാ​ര്യ സ​ഹ​ക​ര​ണ​ത്തോ​ടെ മേ​യ്ക്ക് ഇ​ൻ ഇ​ന്ത്യ പ​ദ്ധ​തി പ്ര​കാ​ര​മാ​ണി​തെ​ന്നും സ​ർ​ക്കാ​ർ വി​ശ​ദ​മാ​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.