സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ചാ​വ​ടി ഡാ​മി​ലേ​ക്കു​ വീ​ണ് ര​ണ്ടു​പേ​ർ മ​രി​ച്ചു
Sunday, November 1, 2020 12:33 AM IST
കോ​യ​ന്പ​ത്തൂ​ർ: സെ​ൽ​ഫി എ​ടു​ക്കു​ന്ന​തി​നി​ടെ ചി​ത്തി​ര ചാ​വ​ടി ഡാ​മി​ലേ​ക്ക് വീ​ണ് ര​ണ്ടു​യു​വാ​ക്ക​ൾ മ​രി​ച്ചു. തൊ​ണ്ടാ​മു​ത്തൂ​ർ ത​മി​ഴ് സെ​ൽ​വ​ൻ (29), സു​ഹൃ​ത്ത് പ്ര​ഭാ​ക​ര​ൻ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. ത​മി​ഴ് സെ​ൽ​വ​ന്‍റെ ജ·​ദി​ന​മാ​യ​തി​നാ​ൽ സു​ഹൃ​ത്തു​ക്ക​ളാ​യ ഇ​രു​വ​രും കൈ​കാ​ട്ടി​പി​രി​വ് എ​ന്ന സ്ഥ​ല​ത്തെ ചി​ത്തി​ര ചാ​വ​ടി ഡാ​മി​ൽ എ​ത്തു​ക​യാ​യി​രു​ന്നു.

ഇ​വി​ടെ​നി​ന്ന് സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ ത​മി​ഴ് സെ​ൽ​വ​ൻ കാ​ൽ​തെ​ന്നി ഡാ​മി​ലേ​ക്കു വീ​ണു. ഇ​തു​ക​ണ്ട് ഇ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്താ​ൻ പ്ര​ഭാ​ക​ര​നും വെ​ള്ള​ത്തി​ലേ​ക്കു ചാ​ടി.

എ​ന്നാ​ൽ നീ​ന്ത​ല​റി​യാ​ത്ത ഇ​രു​വ​രും വെ​ള്ള​ത്തി​ൽ മു​ങ്ങി​താ​ഴ്ന്നു. തൊ​ണ്ടാ​മു​ത്തൂ​ർ അ​ഗ്നി​ശ​മ​ന​സേ​ന​യും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ഇ​രു​വ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ൾ പു​റ​ത്തെ​ടു​ത്ത് കോ​യ​ന്പ​ത്തൂ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.