സഹോദരങ്ങളുടെ മക്കൾ തമ്മിലുള്ള വിവാഹം നിയമവിരുദ്ധം: കോടതി
Saturday, November 21, 2020 12:43 AM IST
ച​​​ണ്ഡീ​​​ഗ​​​ഡ്: സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ളു​​​ടെ മ​​​ക്ക​​​ൾ (​​​ഫ​​​സ്റ്റ് ക​​​സി​​​ൻ​​​സ്) ത​​​മ്മി​​​ലു​​​ള്ള വി​​​വാ​​​ഹം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്ന് പ​​​ഞ്ചാ​​​ബ് ആ​​​ൻ​​​ഡ് ഹ​​​രി​​​യാ​​​ന ഹൈ​​​ക്കോ​​​ട​​​തി. പ​​​ഞ്ചാ​​​ബി​​​ലെ ലു​​​ധി​​​യാ​​​ന​​​യി​​​ൽ പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത പെ​​​ൺ​​​കു​​​ട്ടി​​​യെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​യി എ​​​ന്നാ​​​രോ​​​പി​​​ച്ച് പെ​​​ൺ​​​കു​​​ട്ടി​​​യു​​​ടെ പി​​​താ​​​വ് ന​​​ല്കി​​​യ പ​​​രാ​​​തി​​​യി​​​ൽ ഇ​​​രു​​​പ​​​ത്തൊ​​​ന്നു​​​കാ​​​ര​​​ന്‍റെ മു​​​ൻ​​​കൂ​​​ർ​​​ ജാ​​​മ്യഹ​​​ർ​​​ജി പ​​​രി​​​ഗ​​​ണി​​​ച്ച ജ​​​സ്റ്റീ​​​സ് അ​​​ര​​​വി​​​ന്ദ് സിം​​​ഗ് സം​​​ഗ്‌​​​വാ​​​ൻ ആ​​​ണ് ഇ​​​ക്കാ​​​ര്യം വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.

പെ​​​ൺ​​​കു​​​ട്ടി​​​ക്ക് 17 വ​​​യ​​​സേ ഉ​​​ള്ളൂ​​​വെ​​​ന്നും ജ്യേ​​ഷ്ഠാ​​​നു​​​ജ​​​ന്മാ​​​രു​​​ടെ മ​​​ക്ക​​​ളാ​​​ണ് ബ​​​ന്ധ​​​ത്തി​​​ൽ ഏ​​​ർ​​​പ്പെ​​​ട്ടി​​​രി​​​ക്കു​​​ന്ന​​​തെ​​​ന്നും പ്രോ​​​സി​​​ക്യൂ​​​ഷ​​​ൻ ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. പൂ​​​ർ​​​വി​​​ക​​​ൻ ഒ​​​ന്നാ​​​ണെ​​​ങ്കി​​​ൽ വി​​​വാ​​​ഹ​​​ബ​​​ന്ധം പാ​​​ടി​​​ല്ലെ​​​ന്നു ഹി​​​ന്ദു വി​​​വാ​​​ഹനി​​​യ​​​മ​​​ത്തി​​​ൽ പ​​​റ​​​യു​​​ന്നു​​​ണ്ടെ​​​ന്നും ചൂ​​​ണ്ടി​​​ക്കാ​​​ട്ടി. ഫ​​​സ്റ്റ് ക​​​സി​​​ൻ​​​സാ​​​ണെ​​​ന്ന കാ​​​ര്യം മു​​​ൻ​​​കൂ​​​ർ ​ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​ക്കാ​​​ർ മ​​​റ​​​ച്ചു​​​വ​​​ച്ച​​​താ​​​യി കോ​​​ട​​​തി ക​​​ണ്ടെ​​​ത്തി. ഇ​​​വ​​​രു​​​ടെ ഇ​​​പ്പോ​​​ഴ​​​ത്തെ ബ​​​ന്ധം നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​ണെ​​​ന്നും പെ​​​ൺ​​​കു​​​ട്ടി​​​ക്ക് പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​യശേ​​​ഷം ഇ​​​വ​​​ർ ത​​​മ്മി​​​ൽ വി​​​വാ​​​ഹം അ​​​നു​​​വ​​​ദ​​​നീ​​​യ​​​മ​​​ല്ലെ​​​ന്നും കോ​​​ട​​​തി വ്യ​​​ക്ത​​​മാ​​​ക്കി. കേ​​​സ് ജ​​​നു​​​വ​​​രി​​​യി​​​ൽ പ​​​രി​​​ഗ​​​ണി​​​ക്കും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.