പോലീസ് നിയമ ഭേദഗതിയെ വിമർശിച്ചു ചിദംബരം
Monday, November 23, 2020 12:07 AM IST
ന്യൂ​ഡ​ൽ​ഹി: സൈ​ബ​ർ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ കൊ​ണ്ടു​വ​ന്ന പോ​ലീ​സ് നി​യ​മ ഭേ​ദ​ഗ​തി​യെ വി​മ​ർ​ശി​ച്ച് മു​തി​ർ​ന്ന കോ​ണ്‍ഗ്ര​സ് നേ​താ​വ് പി. ​ചി​ദം​ബ​രം രം​ഗ​ത്ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ കു​റ്റ​ക​ര​മാ​യ പോ​സ്റ്റി​ട്ടാ​ൽ അ​ഞ്ച് വ​ർ​ഷം ത​ട​വുന​ൽ​കു​ന്ന നി​യ​മം കൊ​ണ്ടു​വ​ന്ന കേ​ര​ള​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ തീ​രു​മാ​നം ഞെ​ട്ടി​ക്കു​ന്ന​താ​ണ്.

ഇ​ത്ത​രം ക്രൂ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ളെ ത​ന്‍റെ സു​ഹൃ​ത്ത് സി​പി​എം ജ​ന​റ​ൽ സെ​ക്ര​ട്ട​റി സീ​താ​റാം യെ​ച്ചൂ​രി എ​ങ്ങ​നെ പ്ര​തി​രോ​ധി​ക്കു​മെ​ന്നും ട്വി​റ്റ​റി​ൽ ഇ​ട്ട കു​റി​പ്പി​ൽ അ​ദ്ദേ​ഹം ചോ​ദി​ച്ചു.


അ​തു​പോ​ലെ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി നാ​ലു ത​വ​ണ അ​വ​സാ​നി​പ്പി​ച്ച് റി​പ്പോ​ർ​ട്ട് ചെ​യ്ത കേ​സി​ൽ (ബാ​ർ കോ​ഴ​ക്കേ​സ്) പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ പ്ര​തി​ചേ​ർ​ക്കാ​ൻ ശ്ര​മി​ച്ച​തു ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് ചി​ദം​ബ​രം കൂ​ട്ടി​ച്ചേ​ർ​ത്തു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.