ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ വേട്ടയാടുന്നു: രാഹുൽ
ഹത്രാസ് പെണ്‍കുട്ടിയുടെ കുടുംബത്തെ വേട്ടയാടുന്നു: രാഹുൽ
Monday, November 23, 2020 12:07 AM IST
ന്യൂ​ഡ​ൽ​ഹി: ഹ​ത്രാ​സി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ണ്‍കു​ട്ടി​യു​ടെ കു​ടും​ബ​ത്തെ ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​ർ ചൂ​ഷ​ണം ചെ​യ്യു​ന്ന​തു തു​ട​രു​ക​യാ​ണെ​ന്ന് കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. അ​ത് ദു​ഃസ​ഹ​മാ​ണെ​ന്നും യു​പി​യി​ൽ ഗു​ണ്ടാ​രാ​ജാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന​തി​നു പു​തി​യ ഉ​ദാ​ഹ​ര​മാ​ണി​തെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ട്വീ​റ്റ് ചെ​യ്തു.

ഹ​ത്രാ​സി​ലെ കു​ടും​ബം വീ​ട്ടു​ത​ട​ങ്ക​ലി​ലാ​ണെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടു​ന്ന പി​യു​സി​എ​ൽ റി​പ്പോ​ർ​ട്ട് പോ​സ്റ്റ് ചെ​യ്തുകൊ​ണ്ടാ​ണു രാ​ഹു​ൽ യു​പി സ​ർ​ക്കാ​രി​നെ​തി​രേ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ച​ത്. ഹ​ത്രാ​സ് കൊ​ല​പാ​ത​ക​ത്തി​ൽ രാ​ജ്യം മു​ഴു​വ​ൻ സ​ർ​ക്കാ​രി​നോ​ട് ഉ​ത്ത​രം തേ​ടു​ക​യാ​ണെ​ന്നും എ​ല്ലാ​വ​രും ആ ​കു​ടും​ബ​ത്തി​നൊ​പ്പ​മാ​ണെ​ന്നും രാ​ഹു​ൽ ട്വീറ്റ് ചെയ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.