ലൗ ജിഹാദിനെതിരേ സംസ്ഥാനങ്ങൾ നിയമം നിർമിക്കണം: ബിജെപി
Monday, November 23, 2020 12:17 AM IST
ന്യൂ​ഡ​ൽ​ഹി: വി​വാ​ഹ​ത്തി​ന്‍റെ പേ​രി​ൽ ഹി​ന്ദു പെ​ൺ​കു​ട്ടി​ക​ളെ ഇ​സ്ലാം മ​ത​ത്തി​ലേ​ക്ക് നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​നം ന​ട​ത്തു​ന്ന ലൗ ​ജി​ഹാ​ദ് ഒ​രു ഗു​രു​ത​ര പ്ര​ശ്നം ആ​ണെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ അ​തി​നെ​തി​രെ നി​യ​മം നി​ർ​മി​ക്ക​ണ​മെ​ന്നും ബി​ജെ​പി. ഹ​രി​യാ​ന, ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ർ​ക്കാ​രു​ക​ൾ നി​യ​മ നി​ർ​മാ​ണം ന​ട​ത്തു​മെ​ന്നു പ​റ​ഞ്ഞ​തി​ന് പി​ന്നാ​ലെ​യാ​ണ് ബി​ജെ​പി ദേ​ശീ​യ നേ​തൃ​ത്വം ഈ ​ആ​വ​ശ്യ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്.

അ​മ്മ​മാ​രും സ​ഹോ​ദ​രി​മാ​രും ലൗ ​ജി​ഹാ​ദി​ന്‍റെ ദു​ര​ന്ത​ഫ​ലം അ​നു​ഭ​വി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​ത്ത​രം വി​ഷ​യ​ങ്ങ​ൾ സം​സ്ഥാ​ന​ങ്ങ​ളു​ടെ അ​ധി​കാ​ര പ​രി​ധി​യി​ൽ ഉ​ള്ള​താ​യ​തി​നാ​ൽ നി​യ​മ നി​ർ​മാ​ണം സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ൾ ന​ട​ത്ത​ണ​മെ​ന്നും ബി​ജെ​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​രു​ൺ സിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. ലൗ ​ജി​ഹാ​ദ് എ​ന്ന​ത് സ്പ​ർ​ധ ഉ​ണ്ടാ​ക്കാ​ൻ ബി​ജെ​പി ത​ട്ടി​ക്കൂ​ട്ടു​ന്ന പ്ര​ചാ​ര​ണ വി​ഷ​യ​മാ​ണെ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ളു​ടെ പ്ര​സ്താ​വ​ന​യെ​ക്കു​റി​ച്ചു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.