തിരുവനന്തപുരം വിമാനത്താവളം: സർക്കാർ സുപ്രീംകോടതിയിൽ
തിരുവനന്തപുരം വിമാനത്താവളം:  സർക്കാർ സുപ്രീംകോടതിയിൽ
Tuesday, November 24, 2020 11:31 PM IST
ന്യൂ​ഡ​ൽ​ഹി: തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് അ​ദാ​നി ഗ്രൂ​പ്പി​നു കൈ​മാ​റി​യ​തി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ സു​പ്രീംകോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കി. അ​ദാ​നി എ​ന്‍റ​ർ​പ്രൈ​സ​സി​നു വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പി​ൽ മു​ൻ​പ​രി​ച​യ​മി​ല്ലെ​ന്നും വി​മാ​ന​ത്താ​വ​ള​ ന​ട​ത്തി​പ്പ് കൈ​മാ​റ്റം പൊ​തു​താ​ത്പ​ര്യ​ത്തി​ന് അ​നു​സൃ​ത​മ​ല്ലെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. അ​തി​നാ​ൽ കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നും സം​സ്ഥാ​ന സ​ർ​ക്കാ​ർ ആ​വ​ശ്യ​പ്പെ​ടു​ന്നു. വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ൾ സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.


തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്ക​രി​ക്കി​ല്ലെ​ന്നു കേ​ന്ദ്രസ​ർ​ക്കാ​ർ ഉ​റ​പ്പു ന​ൽ​കി​യി​രു​ന്ന​താ​ണ്. സം​സ്ഥാ​ന സ​ർ​ക്കാ​രി​നെ മ​റി​ക​ട​ന്ന് അ​ദാ​നി ഗ്രൂ​പ്പി​നു വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ് കൈ​മാ​റു​ന്ന​തി​ൽ ക്ര​മ​ക്കേ​ടു​ണ്ട്. അ​തി​നാ​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ ന​ട​ത്തി​പ്പ് സം​സ്ഥാ​ന സ​ർ​ക്കാ​ർ രൂ​പവത്കരിക്കുന്ന ക​ന്പ​നി​ക്കു കൈ​മാ​റ​ണം. കൊ​ച്ചി, ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ ന​ട​ത്തി​പ്പ് കേ​ര​ള സ​ർ​ക്കാ​രി​ന് ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ള്ള ക​ന്പ​നി​ക​ൾ​ക്കാ​ണെ​ന്നും ഹ​ർ​ജി​യി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.