ഫാ. സ്റ്റാൻ സ്വാമിക്ക് സ്ട്രോയും സിപ്പർ കപ്പും വൈകും
ഫാ. സ്റ്റാൻ സ്വാമിക്ക് സ്ട്രോയും  സിപ്പർ കപ്പും വൈകും
Friday, November 27, 2020 2:29 AM IST
മും​ബൈ: ഭ​ക്ഷ​ണ​വും പാ​നീ​യ​ങ്ങ​ളും ക​ഴി​ക്കു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ്ട്രോ​യും സി​പ്പ​ർ ക​പ്പും ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ളും അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഫാ. ​സ്റ്റാ​ൻ സ്വാ​മി സ​മ​ർ​പ്പി​ച്ച ഹ​ർ​ജി​യി​ൽ ത​ലോ​ജ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി ആ​രാ​ഞ്ഞ കോ​ട​തി ഹ​ർ​ജി ഡി​സം​ബ​ർ നാ​ലി​ലേ​ക്കു മാ​റ്റി. പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗി​യെ​ന്ന നി​ല​യി​ലാ​ണ് അ​ദ്ദേ​ഹം സ്ട്രോ​യും സി​പ്പ​ർ ക​പ്പും ആ​വ​ശ്യ​പ്പെ​ട്ട​ത്. ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ ഹ​ർ​ജി​യി​ൽ മൂ​ന്നാ​ഴ്ച​യ്ക്കു​ശേ​ഷ​മാ​ണ് എ​ൻ​ഐ​എ മ​റു​പ​ടി ന​ൽ​കി​യ​ത്.

എ​ൻ​ഐ​എ​അ​റ​സ്റ്റ് ചെ​യ്ത​പ്പോ​ൾ പി​ടി​ച്ചെ​ടു​ത്ത സ്ട്രോ​യും സി​പ്പ​ർ ക​പ്പും തി​രി​കെ ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫാ. ​സ്റ്റാ​ൻ സ്വാ​മി പു​നെ കോ​ട​തി​യി​ൽ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​രു​ന്നു. എ​ന്നാ​ൽ അ​വ എ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് എ​ൻ​ഐ​എ കോ​ട​തി​യെ അ​റി​യി​ച്ച​ത്. ഇ​തോ​ടെ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെ അ​പേ​ക്ഷ പു​നെ​യി​ലെ പ്ര​ത്യേ​ക കോ​ട​തി ത​ള്ളി. തു​ട​ർ​ന്നാ​ണ് ജ​യി​ലി​ൽ സ്ട്രോ​യും സി​പ്പ​റും ശൈ​ത്യ​കാ​ല വ​സ്ത്ര​ങ്ങ​ളും ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​മ​തി തേ​ടി അ​ദ്ദേ​ഹം വീ​ണ്ടും കോ​ട​തി​യെ സ​മീ​പി​ച്ച​ത്.


പാ​ർ​ക്കി​ൻ​സ​ൺ​സ് രോ​ഗം​മൂ​ല​മു​ള്ള വി​റ​യ​ലും പേ​ശി​ക​ളു​ടെ സ​ങ്കോ​ച​വും കാ​ര​ണം ഗ്ലാ​സ് ഉ​പ​യോ​ഗി​ച്ച് പാ​നീ​യ​ങ്ങ​ൾ കു​ടി​ക്കു​ന്ന​തി​നു ബു​ദ്ധി​മു​ട്ടു‌​ണ്ടെ​ന്നും അ​തി​നാ​ൽ സ്ട്രോ​യും സി​പ്പ​ർ ക​പ്പും ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ഫാ. ​സ്റ്റാ​ൻ സ്വാ​മി ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.