കോവിഡ്: മരണക്കുതിപ്പിൽ ഞെട്ടി ഡൽഹി
Friday, November 27, 2020 2:29 AM IST
ന്യൂ​ഡ​ൽ​ഹി: കോ​വി​ഡി​ന്‍റെ മൂ​ന്നാം വ്യാ​പ​ന ത​രം​ഗ​ത്തി​ൽ ഞെ​ട്ടി വി​റ​ച്ച് ഡ​ൽ​ഹി. ഒ​രു മാ​സ​ത്തി​നി​ടെ മാ​ത്രം ഡ​ൽ​ഹി​യി​ൽ 23,00 കോ​വി​ഡ് മ​ര​ണ​ങ്ങ​ളു​ണ്ടാ​യി.

മ​ര​ണ സം​ഖ്യ പ​രി​ശോ​ധി​ക്കു​ന്പോ​ൾ കോ​വി​ഡി​ന്‍റെ പു​തി​യ ത​രം​ഗം കൂ​ടു​ത​ൽ രൂ​ക്ഷ​മാ​ണെ​ന്നാ​ണ് വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. ബു​ധ​നാ​ഴ്ച 99 പേ​ർ കൂ​ടി മ​രി​ച്ച​തോ​ടെ ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് മ​ര​ണ സം​ഖ്യ 8700 ആ​യി. ന​വം​ബ​ർ 19ന് 98 ​പേ​രും 20ന് 118 ​പേ​രും 21ന് 111 ​പേ​രു​മാ​ണ് ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് പി​ടി​പെ​ട്ടു മ​രി​ച്ച​ത്. 22നും 12​നും 121 പേ​ർ വീ​തം വൈ​റ​സ് ബാ​ധ മൂ​ലം മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 24ന് 109 ​പേ​രാ​ണ് മ​ഹാ​മാ​രി മൂ​ലം മ​രി​ച്ച​ത്. ന​വം​ബ​ർ 18നാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ഒ​രു ദി​വ​സം കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ച​ത്. അ​ന്ന് 131 പേ​രാ​ണ് വൈ​റ​സി​നു കീ​ഴ​ട​ങ്ങി​യ​ത്.

ബു​ധ​നാ​ഴ്ച വ​രെ 5,45,787 പേ​ർ​ക്കാ​ണ് ഡ​ൽ​ഹി​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ൽ 4,98,780 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കോ​വി​ഡി​ന്‍റെ മൂ​ന്നാം ത​രം​ഗ​മാ​ണ് ഡ​ൽ​ഹി​യി​ൽ ഇ​പ്പോ​ഴു​ള്ള​ത് എ​ന്നാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്. മു​ൻ ത​രം​ഗ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് ഇ​ത് കൂടുതൽ രൂ​ക്ഷ​മാ​ണെ​ന്നും ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ പ​റ​യു​ന്നു. മ​ലി​നീ​ക​ര​ണം, കാ​ലാ​വ​സ്ഥ എ​ന്നി​വ​യെ​ല്ലാം ഇ​തി​നു കാ​ര​ണ​മാ​യി ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. കോ​വി​ഡ് കേ​സു​ക​ൾ കൂ​ടു​ന്ന​തി​ന് അ​നു​സ​രി​ച്ച് ചി​കി​ത്സ സൗ​ക​ര്യം വ​ർ​ധി​പ്പി​ക്കാ​നാ​വാ​ത്ത​തും മ​ര​ണ നി​ര​ക്ക് ഉ​യ​ർ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് അ​വ​രു​ടെ പ​ക്ഷം.


കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ വി​ദ​ഗ്ധ സ​മി​തി​ക്കു രൂ​പം ന​ൽ​കി​യി​ട്ടു​ണ്ട്. മ​ര​ണ നി​ര​ക്ക് കു​റ​യ്ക്കു​ന്ന​തി​നു മാ​ർ​ഗ നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കാ​നാ​ണ് സ​മി​തി​ക്ക് നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.