കർഷകമാർച്ചിൽ പോലീസ് അതിക്രമം
Friday, November 27, 2020 2:29 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ന്ദ്രസ​ർ​ക്കാ​ർ പാ​സാ​ക്കി​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി ഹ​രി​യാ​ന വ​ഴി ഡ​ൽ​ഹി​യി​ലേ​ക്കു വ​ന്ന ക​ർ​ഷ​ക​രെ ഹ​രി​യാ​ന പോ​ലീ​സ് അ​തി​ക്രൂ​ര​മാ​യി നേ​രി​ട്ടു. ജ​ല​പീ​ര​ങ്കി​യെയും ക​ണ്ണീ​ർ​വാ​ത​ക ഷെ​ല്ലു​ക​ളെ​യും കൂ​സാ​തെ മു​ന്നോ​ട്ടു നീ​ങ്ങി​യ ക​ർ​ഷ​ക​രും പോ​ലീ​സും ത​മ്മി​ൽ അ​തി​ർ​ത്തി​യി​ലെ പാ​ല​ത്തി​ൽ ഏ​റ്റു​മു​ട്ടി. കൊ​ടുംശൈ​ത്യ​ത്തെ അ​വ​ഗ​ണി​ച്ച് ആ​യി​ര​ക്ക​ണ​ക്കി​നു ക​ർ​ഷ​ക​രാ​ണ് ഇ​ന്ന​ലെ ഡ​ൽ​ഹി​യി​ലേ​ക്കു ക​ട​ന്ന​ത്.ക​ർ​ഷ​ക​രു​മാ​യി ച​ർ​ച്ച​യ്ക്കു ത​യാ​റാ​ണെ​ന്ന് ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര സിം​ഗ് തോ​മ​ർ അ​റി​യി​ച്ചു.


ക​ർ​ഷ​ക​രു​മാ​യി ആ​ദ്യ​ഘ​ട്ട​ത്തി​ൽ ന​ട​ത്തി​യ ച​ർ​ച്ച പ​രാ​ജ​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ ഡി​സം​ബ​ർ മൂ​ന്നി​നാ​ണ് വീ​ണ്ടും ച​ർ​ച്ച വ​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​തി​ഷേ​ധ​വു​മാ​യി ഡ​ൽ​ഹി​യി​ലേ​ക്കു നീ​ങ്ങി​യ സ്വ​രാ​ജ് അ​ഭി​യാ​ൻ നേ​താ​വ് യോ​ഗേ​ന്ദ്ര യാ​ദ​വ് അ​ട​ക്ക​മു​ള്ള​വ​രെ ഗു​രു​ഗ്രാം അ​തി​ർ​ത്തി​യി​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ധ്യ​പ്ര​ദേ​ശി​ൽനി​ന്നു​ള്ള ക​ർ​ഷ​കരെ ന​യി​ച്ചെ​ത്തി​യ മേ​ധാ പ​ട്ക​റെ ആ​ഗ്ര അ​തി​ർ​ത്തി​യി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ അ​റ​സ്റ്റ് ചെ​യ്തു.


സെ​ബി മാ​ത്യു

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.