സൂപ്പർ സ്പെഷാലിറ്റി കോഴ്സുകളിലേക്കു ഡോക്ടർമാർക്കു സംവരണമില്ലെന്നു സുപ്രീം കോടതി
Saturday, November 28, 2020 12:19 AM IST
ന്യൂ​ഡ​ൽ​ഹി: വി​വി​ധ മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ലെ സൂ​പ്പ​ർ സ്പെ​ഷാ​ലി​റ്റി കോ​ഴ്സു​ക​ളി​ലേ​ക്കു സ​ർ​വീ​സി​ലു​ള്ള ഡോ​ക്ട​ർ​മാ​ർ​ക്ക് ഈ ​വ​ർ​ഷം സം​വ​ര​ണം ഉ​ണ്ടാ​യി​രി​ക്കി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. 2020-21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ സ​ർ​വീ​സി​ലു​ള്ള​വ​ർ​ക്ക് സം​വ​ര​ണ​മി​ല്ലാ​തെ പ്ര​വേ​ശ​നം ന​ട​ത്താ​ൻ ജ​സ്റ്റീ​സ് എ​ൽ. നാ​ഗേ​ശ്വ​ർ റാ​വു അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ച് നി​ർ​ദേ​ശി​ച്ചു.

അ​തേ​സ​മ​യം, സ​ർ​വീ​സി​ലു​ള്ള​വ​ർ​ക്ക് സം​വ​ര​ണം ന​ൽ​കു​ന്ന​ത് ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​ക​ളി​ൽ അ​ന്തി​മ​വാ​ദം അ​ടു​ത്ത ഫെ​ബ്രു​വ​രി​യി​ൽ കേ​ൾ​ക്കാ​മെ​ന്നും കോ​ട​തി വ്യ​ക്ത​മാ​ക്കി.


സൂ​പ്പ​ർ സ്പെ​ഷ്യാ​ലി​റ്റി കോ​ഴ്സു​ക​ളി​ൽ സ​ർ​വീ​സി​ലു​ള്ള​വ​ർ​ക്ക് സം​വ​ര​ണ പ്ര​കാ​രം പ്ര​വേ​ശ​നം ന​ട​ത്താ​ൻ കേ​ര​ളാ ഹൈ​ക്കോ​ട​തി​യും മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യും നേ​ര​ത്തെ അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.