മുതിർന്ന തൃണമൂൽ മന്ത്രി സുവേന്ദു അധികാരി രാജിവച്ചു
മുതിർന്ന തൃണമൂൽ മന്ത്രി  സുവേന്ദു അധികാരി രാജിവച്ചു
Saturday, November 28, 2020 12:51 AM IST
കോ​​​ൽ​​​ക്ക​​​ത്ത: മു​​​തി​​​ർ​​​ന്ന തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വും ബം​​​ഗാ​​​ൾ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി​​​യു​​​മാ​​​യ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി രാ​​​ജി​​​വ​​​ച്ചു. അ​​​ദ്ദേ​​​ഹം ബി​​​ജെ​​​പി​​​യി​​​ൽ ചേ​​​രു​​​മെ​​​ന്നാ​​​ണു സൂ​​​ച​​​ന. ന​​​ന്ദി​​​ഗ്രാം സ​​​മ​​​ര​​​നാ​​​യ​​​ക​​​നാ​​​യി​​​രു​​​ന്ന അ​​​ധി​​​കാ​​​രി​​​യു​​​ടെ രാ​​​ജി തൃ​​​ണ​​​മൂ​​​ൽ കോ​​​ൺ​​​ഗ്ര​​​സി​​​നു ക​​​ന​​​ത്ത തി​​​രി​​​ച്ച​​​ടി​​​യാ​​​യി. ഇ​​​ന്ന​​​ലെ മു​​​ഖ്യ​​​മ​​​ന്ത്രി​​​ക്ക് ഫാ​​​ക്സ് വ​​​ഴി​​​യാ​​​ണു രാ​​​ജി​​​ക്ക​​​ത്ത് അ​​​യ​​​ച്ച​​​ത്. ഹാ​​​ൽ​​​ദി​​​യ ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി ചെ​​​യ​​​ർ​​​മാ​​​ൻ​​​സ്ഥാ​​​ന​​​വും അ​​​ധി​​​കാ​​​രി രാ​​​ജി​​​വ​​​ച്ചു. ബു​​​ധ​​​നാ​​​ഴ്ച ഹൂ​​​ഗ്ലി റി​​​വ​​​ർ ബ്രി​​​ഡ്ജ് ക​​​മ്മീ​​​ഷ​​​ണ​​​റേ​​​ഴ്സ്(​​​എ​​​ച്ച്ആ​​​ർ​​​ബി​​​സി) ചെ​​​യ​​​ർ​​​മാ​​​ൻ​​​സ്ഥാ​​​നം ഇ​​​ദ്ദേ​​​ഹം രാ​​​ജി​​​വ​​​ച്ചി​​​രു​​​ന്നു.

ഏ​​​താ​​​നും മാ​​​സ​​​ങ്ങ​​​ളാ​​​യി തൃ​​​ണ​​​മൂ​​​ൽ നേ​​​തൃ​​​ത്വ​​​വു​​​മാ​​​യി ഇ​​​ട​​​ഞ്ഞു​​​നി​​​ൽ​​​ക്കു​​​ന്ന സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗ​​​ങ്ങ​​​ളി​​​ൽ​​​നി​​​ന്നു വി​​​ട്ടു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. അ​​​ധി​​​കാ​​​രി​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തി അ​​​നു​​​ന​​​യ​​​ത്തി​​​ലെ​​​ത്തി​​​ക്കാ​​​ൻ​​​മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളാ​​​യ സൗ​​​ഗ​​​ത റോ​​​യി, സു​​​ദീ​​​പ് ബ​​​ന്ദോ​​​പാ​​​ധ്യാ​​​യ എ​​​ന്നി​​​വ​​​രെ തൃ​​​ണ​​​മൂ​​​ൽ നേ​​​തൃ​​​ത്വം ചു​​​മ​​​ത​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. എ​​​ങ്കി​​​ലും അ​​​ധി​​​കാ​​​രി വ​​​ഴ​​​ങ്ങി​​​യി​​​ല്ല. ഈ​​​സ്റ്റ് മി​​​ഡ്നാ​​​പു​​​രി​​​ൽ​​​നി​​​ന്നു​​​ള്ള നേ​​​താ​​​വാ​​​യ സു​​​വേ​​​ന്ദു അ​​​ധി​​​കാ​​​രി​​​ക്ക് 35-40 നി​​​യ​​​മ​​​സ​​​ഭാ മ​​​ണ്ഡ​​​ല​​​ങ്ങ​​​ളി​​​ൽ നി​​​ർ​​​ണാ​​​യ​​​ക സ്വാ​​​ധീ​​​ന​​​മു​​​ണ്ട്.


ഈ​​​സ്റ്റ് മി​​​ഡ്നാ​​​പു​​​ർ, വെ​​​സ്റ്റ് മി​​​ഡ്നാ​​​പു​​​ർ, ബ​​​ങ്കു​​​ര, പു​​​രു​​​ലി​​​യ, ഝാ​​​ർ​​​ഗ്രാം, ബി​​​ർ​​​ഭും ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഈ ​​​മ​​​ണ്ഡ​​​ല​​​ങ്ങ​​​ൾ. അ​​​ടു​​​ത്ത വ​​​ർ​​​ഷം ഏ​​​പ്രി​​​ൽ-​​​മേ​​​യ് മാ​​​സ​​​ങ്ങ​​​ളാ​​​യി ബം​​​ഗാ​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ന​​​ട​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.