കേന്ദ്രം സർവകക്ഷി യോഗം വിളിച്ചു
കേന്ദ്രം സർവകക്ഷി യോഗം വിളിച്ചു
Tuesday, December 1, 2020 12:30 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ കോ​വി​ഡ് സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.30നാ​ണ് യോ​ഗം. വീ​ഡി​യോ കോ​ണ്‍ഫ​റ​ൻ​സി​ലൂ​ടെ​യാ​വും യോ​ഗം. പ്ര​തി​രോ​ധ മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ, ​ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​ഹ​ർ​ഷവ​ർ​ധ​ൻ, പാ​ർ​ല​മെ​ന്‍റ​റി​കാ​ര്യ മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.

കോ​വി​ഡ് സാ​ഹ​ച​ര്യം ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി കേ​ന്ദ്രസ​ർ​ക്കാ​ർ വി​ളി​ച്ചുചേ​ർ​ക്കു​ന്ന ര​ണ്ടാ​മ​ത്തെ സ​ർ​വ​ക​ക്ഷി യോ​ഗ​മാ​ണി​ത്. കോ​വി​ഡി​ന്‍റെ മൂ​ന്നാം​ഘ​ട്ട വ്യാ​പ​നം അ​തി​രൂ​ക്ഷ​മാ​കു​മെ​ന്ന് വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗം വി​ളി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. വാ​ക്സി​ൻ ല​ഭ്യ​മാ​കു​ന്ന​തു വ​രെ ന​ട​പ​ടി​ക​ൾ ശ​ക്ത​മാ​യി തു​ട​ര​ണ​മെ​ന്നും നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ങ്ങ​ൾ ഇ​ള​വ് വ​രു​ത്തു​ന്ന​ത് വ​ലി​യ അ​പ​ക​ട​ത്തി​ലെ​ത്തി​ക്കു​മെ​ന്നും സു​പ്രീംകോ​ട​തി ക​ഴി​ഞ്ഞ ദി​വ​സം ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.


ഇ​ക്കാ​ര്യ​ങ്ങ​ൾ​ക്കൊ​പ്പം കോ​വി​ഡ് വാ​ക്സി​ൻ നി​ർ​മാ​ണ​ത്തി​ലു​ള്ള പു​രോ​ഗ​തി അ​ട​ക്ക​മു​ള്ള വി​ഷ​യ​ങ്ങ​ളും സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ച​ർ​ച്ച​യാ​കും. ഡ​ൽ​ഹി​യി​ലെ കോ​വി​ഡ് സ്ഥി​തി ക​ണ​ക്കി​ലെ​ടു​ത്ത് പാ​ർ​ല​മെ​ന്‍റി​ന്‍റെ ശൈ​ത്യ​കാ​ല സ​മ്മേ​ള​ന​വും ബ​ജ​റ്റ് സ​മ്മേ​ള​ന​വും ഒ​ന്നി​ച്ചാ​ക്കു​മെ​ന്നു റി​പ്പോ​ർ​ട്ട് പു​റ​ത്തു​വ​ന്നി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.