സ്കൂ​ൾ കു​ട്ടി​ക​ളും മാ​റി​നി​ൽ​ക്കു​ന്നു
Thursday, December 3, 2020 12:33 AM IST
ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സി​നെ ഭ​യ​ന്നു ജ​നു​വ​രി 26ലെ ​റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഒ​ൻ​പ​തു സ്കൂ​ളു​ക​ൾ മാ​ത്ര​മാ​ണ് ഇ​ക്കു​റി അ​പേ​ക്ഷി​ച്ച​ത്. ക​ഴി​ഞ്ഞ വ​ർ​ഷം 78 സ്കൂ​ളു​ക​ൾ അ​പേ​ക്ഷി​ച്ചി​രു​ന്നു.

രാ​ജ്പ​ഥി​ൽ ന​ട​ക്കു​ന്ന പ​രേ​ഡി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധാ​ര​ണ ഏ​റ്റ​വു​മ​ധി​കം ആ​ഗ്ര​ഹി​ക്കു​ന്ന​ത് സ്കൂ​ൾ കു​ട്ടി​ക​ളാ​ണ്. രാ​ജ്യ​മെ​ന്പാ​ടുംനി​ന്നു​ള്ള സ്കൂ​ളു​ക​ൾ പ​തി​വാ​യി അ​പേ​ക്ഷി​ച്ചി​രു​ന്നു. ഇ​ത്ത​വ​ണ​ത്തെ സെ​പ്റ്റം​ബ​ർ 28ന് ​ഡ​ൽ​ഹി സ​ർ​ക്കാ​ർ അ​പേ​ക്ഷ ക്ഷ​ണി​ച്ചെ​ങ്കി​ലും തീ​ർ​ത്തും ത​ണു​പ്പ​ൻ പ്ര​തി​ക​ര​ണ​മാ​ണ് കി​ട്ടി​യ​ത്. പ​രേ​ഡി​നെ​ത്തു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ മാ​താ​പി​താ​ക്ക​ളി​ൽനി​ന്നു നോ ​ഒ​ബ്ജ​ക്ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റുകൂ​ടി വാ​ങ്ങ​ണ​മെ​ന്നു സ്കൂ​ളു​ക​ൾ​ക്കു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. കൊ​റോ​ണ വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് അ​ധ്യാ​പ​ക​രും വി​ദ്യാ​ർ​ഥി​ക​ളും ഡ​ൽ​ഹി​ക്കു പോ​കാ​ൻ മ​ടി​ച്ചു.


കേ​ര​ള​ത്തി​ൽനി​ന്നു സ്കൂ​ളു​ക​ളൊ​ന്നും അ​പേ​ക്ഷി​ച്ചി​ട്ടി​ല്ലെ​ന്നു സ​ർ​ക്കാ​ർ അ​റി​യി​ച്ചു. മൗ​ണ്ട് അ​ബു, ഡ​ൽ​ഹി​യി​ലെ രോ​ഹി​ണി, യ​മു​ന വി​ഹാ​ർ, ലോ​ധി എ​സ്റ്റേ​റ്റ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ അ​പേ​ക്ഷി​ച്ചി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.