വനിതാ ദൗത്യസേനയുമായി കമൽഹാസൻ
Sunday, December 6, 2020 12:44 AM IST
ചെന്നൈ: സ്ത്രീസമത്വം ഉൾപ്പെടെ ലക്ഷ്യങ്ങൾ മുൻനിർത്തി വനിതാദൗത്യസേന രൂപീകരിക്കുമെന്ന് മക്കൾ നീതി മയ്യം സ്ഥാപകൻ കമൽഹാസൻ. സ്ത്രീകളുടെ പങ്കാളിത്തം സംബന്ധിച്ച് വെറുതെ സംസാരിക്കുന്നതിനപ്പുറം അവരുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണു നീക്കമെന്ന് അദ്ദേഹം പ്രസ്താവനയിൽ അറിയിച്ചു. വനിതാ ഭാരവാഹികൾക്കും സംഘടനാ പ്രവർത്തകരുടെ കുടുംബാംഗങ്ങൾക്കും ഇതുവഴി മക്കൾ നീതി മയ്യത്തിന്റെ പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകാം.