ഗ്വാളിയറിൽ ഗോഡ്സെയുടെ പേരിൽ സ്റ്റഡി സെന്‍റർ
ഗ്വാളിയറിൽ ഗോഡ്സെയുടെ  പേരിൽ സ്റ്റഡി സെന്‍റർ
Tuesday, January 12, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: മ​ധ്യ​പ്ര​ദേ​ശി​ലെ ഗ്വാ​ളി​യ​റി​ൽ ഹി​ന്ദു​മ​ഹാ​സ​ഭ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഗാ​ന്ധി​ജി​യു​ടെ ഘാ​ത​ക​ൻ നാ​ഥു​റാം വി​നാ​യ​ക് ഗോ​ഡ്സെ​യു​ടെ പേ​രി​ൽ സ്റ്റ​ഡി സെ​ന്‍റ​ർ. നാ​ഥു​റാം ഗോ​ഡ്സെ ഗ്യാ​ൻ​ശാ​ല എ​ന്നാ​ണു പേ​ര്.

ഇ​ന്ത്യ വി​ഭ​ജി​ക്ക​പ്പെ​ടാ​നി​ട​യാ​യ സാ​ഹ​ച​ര്യം, അ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​സ്തു​ത​ക​ൾ, ച​രി​ത്രപു​രു​ഷ​ന്മാ​രാ​യ മ​ഹാ​റാ​ണാ പ്ര​താ​പ്, ഛത്ര​പ​തി ശി​വ​ജി മ​ഹാ​രാ​ജ്, ഗു​രു ഗോ​ബി​ന്ദ് സിം​ഗ് തു​ട​ങ്ങി​യ​വ​രെ​ക്കു​റി​ച്ച് യു​വ​ജ​ന​ങ്ങ​ളെ പ​ഠി​പ്പി​ക്കു​ന്ന​തി​നാ​ണ് സ്റ്റ​ഡി സെ​ന്‍റ​ർ ആ​രം​ഭി​ക്കു​ന്ന​തെ​ന്ന് ഹി​ന്ദു മ​ഹാ​സ​ഭാ ദേ​ശീ​യ വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​യ്‌വീർ ഭ​ര​ദ്വാ​ജ് പ​റ​ഞ്ഞു.


1947 ൽ ​കോ​ണ്‍ഗ്ര​സാ​ണ് ഇ​ന്ത്യാ വി​ഭ​ജ​ന​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച​തെ​ന്നും ഹി​ന്ദു മ​ഹാ​സ​ഭാ നേ​താ​വ് ആ​രോ​പി​ച്ചു. നെ​ഹ്റു​വി​നും മു​ഹ​മ്മ​ദാ​ലി ജി​ന്ന​യ്ക്കും പ്ര​ധാ​ന​മ​ന്ത്രി​മാ​രാ​കു​ന്ന​തി​നുവേ​ണ്ടി​യാ​ണ് ഇ​ന്ത്യ​യെ വി​ഭ​ജി​ച്ച​ത്. ഹി​ന്ദു മ​ഹാ​സ​ഭ ഈ ​നീ​ക്ക​ത്തെ എ​തി​ർ​ത്തി​രു​ന്നു. അ​ഖി​ല ഭാ​ര​തീ​യ ഹി​ന്ദു മ​ഹാ​സ​ഭ രാ​ജ്യ​ത്തി​ന്‍റെ സ്വാ​ത​ന്ത്ര്യ​ത്തി​ന് ഒ​ട്ടേ​റെ ത്യാ​ഗം സ​ഹി​ച്ചി​ട്ടു​ണ്ടെ​ന്നും ഹി​ന്ദു മ​ഹാ​സ​ഭാ നേ​താ​വ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.