കോവിഷീൽഡിന് ഓർഡറായി; വിതരണം തുടങ്ങി
കോവിഷീൽഡിന് ഓർഡറായി;  വിതരണം തുടങ്ങി
Tuesday, January 12, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: ഓ​ക്സ്ഫ​ഡ് വാ​ക്സി​ൻ കോ​വി​ഷീ​ൽ​ഡ് വാ​ങ്ങു​ന്ന​തി​ന് കേ​ന്ദ്രസ​ർ​ക്കാ​ർ ഓ​ർ​ഡ​ർ ന​ൽ​കി​യ​താ​യി സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ ‌അ​റ​യി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞാ​ണു ക​ന്പ​നി​ക്ക് കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ഓ​ർ​ഡ​ർ ല​ഭി​ച്ച​ത്. ഒ​രു ഡോ​സി​ന് 200 രൂ​പ എ​ന്ന നി​ര​ക്കി​ലാ​ണ് സ​ർ​ക്കാ​ർ മ​രു​ന്നു വാ​ങ്ങു​ന്ന​ത്. ജി​എ​സ്ടി ഉ​ൾ​പ്പ​ടെ 210 രൂ​പയാകും. സ്വ​കാ​ര്യ വി​പ​ണി​യി​ൽ ഇ​തി​ന് വി​ല ഒ​രു ഡോ​സി​ന് ആ​യി​രം രൂ​പയാകു​മെ​ന്നു സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ചെ​യ​ർ​മാ​ൻ അ​ഡാ​ർ പൂ​നാ​വാ​ല പ​റ​ഞ്ഞു.

ഓ​ർ​ഡ​ർ കി​ട്ടി​യ​തോ​ടെ വാ​ക്സി​ൻ വി​ത​ര​ണം ക​ന്പ​നി ഇ​ന്ന​ലെത്ത​ന്നെ ആ​രം​ഭി​ച്ചു. ആ​ദ്യ​ഘ​ട്ട​ത്തി​ൽ 1.1 കോടി ഡോ​സ് ആ​ണു സ​ർ​ക്കാ​ർ സം​ഭ​രി​ക്കു​ന്ന​ത്. അ​ടു​ത്ത ആ​ഴ്ച​ക​ളി​ൽ സം​ഭ​ര​ണ​ശേ​ഷി വ​ർ​ധി​പ്പി​ക്കും. പൂ​ന ആ​സ്ഥാ​ന​മാ​യു​ള്ള ശീ​തീ​ക​ര​ണ ശൃം​ഖ​ല കൂ​ൾ-​ലെ​സ് കോ​ൾ​ഡ് ചെ​യി​ൻ ലി​മി​റ്റ​ഡു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് സി​റം ഇ​ന്‍റ​സ്റ്റി​റ്റ്യൂ​ട്ട് സ​ർ​ക്കാ​ർ സം​ഭ​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത്. ഇ​ന്ന​ലെ എ​യ​ർ ക​ണ്ടീ​ഷ​ൻ ചെ​യ്ത ആ​റു ട്ര​ക്കു​ക​ളി​ലാ​യി വാ​ക്സി​ൻ പൂ​ന​യി​ൽ നി​ന്ന് പു​റ​പ്പെ​ട്ടു.

ഇ​തി​നി​ടെ, കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണ​ത്തി​ന്‍റെ ആ​ദ്യ ഘ​ട്ട​ത്തി​ൽ മൂ​ന്നു കോ​ടി മു​ൻ​നി​ര പ്ര​വ​ർ​ത്ത​ക​ർ​ക്കു മ​രു​ന്ന് വി​ത​ര​ണം ചെ​യ്യാ​നു​ള്ള മു​ഴു​വ​ൻ ചെ​ല​വും കേ​ന്ദ്ര സ​ർ​ക്കാ​ർ വ​ഹി​ക്കു​മെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. കോ​വി​ഡ് വാ​ക്സി​ൻ വി​ത​ര​ണം സം​ബ​ന്ധി​ച്ചു ച​ർ​ച്ച ചെ​യ്യാ​ൻ ചേ​ർ​ന്ന സം​സ്ഥാ​ന മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ വെ​ർ​ച്വ​ൽ യോ​ഗ​ത്തി​ലാ​ണ് മോ​ദി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് ഇ​ന്ത്യ​യി​ൽ അ​നു​മ​തി ല​ഭി​ച്ച ര​ണ്ടു വാ​ക്സി​നു​ക​ളും മ​റ്റു വി​ദേ​ശ വാ​ക്സി​നു​ക​ളേ​ക്കാ​ൾ ഫ​ല​പ്ര​ദ​മാ​ണെ​ന്നു പ്ര​ധാ​ന​മ​ന്ത്രി പ​റ​ഞ്ഞു.


വാ​ക്സി​നേ​ഷ​ൻ വി​ത​ര​ണ​ത്തി​ൽ രാ​ഷ്‌ട്രീ​യ​ക്കാ​ർ നു​ഴ​ഞ്ഞുക​യ​റ​രു​തെ​ന്നും മു​ഖ്യ​മ​ന്ത്രി​മാ​രു​ടെ യോ​ഗ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി നി​ർ​ദേ​ശി​ച്ചു. അ​വ​ര​വ​രു​ടെ ഊ​ഴം വ​രു​ന്ന​തു വ​രെ കാ​ത്തി​രി​ക്ക​ണം. അ​ൻ​പ​ത് വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​രും മ​റ്റ് അ​സു​ഖ​ങ്ങ​ൾ ഉ​ള്ള​വ​രും ഉ​ൾ​പ്പെടെ 30 കോ​ടി ആ​ളു​ക​ൾ​ക്ക് അ​ടു​ത്ത ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ വാ​ക്സി​ൻ ല​ഭ്യ​മാ​ക്കു​മെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി. അ​ടി​യ​ന്ത​ര ഉ​പ​യോ​ഗ​ത്തി​ന് അ​നു​മ​തി ല​ഭി​ച്ച കോ​വിഷീ​ൽ​ഡ്, കോ​വാ​ക്സി​ൻ എ​ന്നി​വ​യു​ടെ വി​ത​ര​ണം ജ​നു​വ​രി 16നു ​ത​ന്നെ ആ​രം​ഭി​ക്കു​മെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.