വ്യോമസേനയ്ക്ക് 83 തേജസ് വിമാനങ്ങൾ
Thursday, January 14, 2021 12:01 AM IST
ന്യൂ​​ഡ​​ൽ​​ഹി: വ്യോ​​മ​​സേ​​ന​​യ്ക്ക് 83 തേ​​ജ​​സ് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ൾ(​​ലൈ​​റ്റ് കോം​​പാ​​ക്ട് എ​​യ​​ർ​​ക്രാ​​ഫ്റ്റ്) വാ​​ങ്ങാ​​ൻ കേ​​ന്ദ്ര സ​​ർ​​ക്കാ​​ർ അ​​നു​​മ​​തി ന​​ല്കി. 48,000 കോ​​ടി​​യാ​​ണ് ഇ​​തി​​നാ​​യി മു​​ട​​ക്കു​​ക. പൊ​​തു​​മേ​​ഖ​​ലാ സ്ഥാ​​പ​​ന​​മാ​​യ ഹി​​ന്ദു​​സ്ഥാ​​ൻ എയ്റോ​​നോ​​ട്ടി​​ക്സ് ലി​​മി​​റ്റ​​ഡു​​മാ​​യാ​​ണു ക​​രാ​​ർ. പ്ര​​ധാ​​ന​​മ​​ന്ത്രി ന​​രേ​​ന്ദ്ര മോ​​ദി​​യു​​ടെ അ​​ധ്യ​​ക്ഷ​​ത​​യി​​ൽ ചേ​​ർ​​ന്നസു​​​ര​​​ക്ഷാ​​​കാ​​​ര്യ മ​​​ന്ത്രി​​​സ​​​ഭാ സ​​​മി​​​തി​(​​സി​​സി​​എ​​സ്)​​യാ​​​ണ് 83 തേ​​​ജ​​​സ് വി​​​മാ​​​ന​​​ങ്ങ​​​ൾ വാ​​​ങ്ങു​​​ന്ന​​​തി​​​ന് അ​​​നു​​​മ​​​തി ന​​​ല്കി​​​യ​​​തെ​​ന്നു പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രി രാ​​​ജ്നാ​​​ഥ് സിം​​​ഗ് പ​​​റ​​​ഞ്ഞു.


ഇ​​ന്ത്യ ത​​ദ്ദേ​​ശീ​​യ​​മാ​​യി വി​​ക​​സി​​പ്പി​​ച്ച തേ​​ജ​​സ് യു​​ദ്ധ​​വി​​മാ​​ന​​ങ്ങ​​ളു​​ടെ ര​​ണ്ടാം സ്ക്വാ​​ഡ്ര​​ൺ ക​​ഴി​​ഞ്ഞ​​വ​​ർ​​ഷം ​​സേ​​ന​​യുടെ ഭാ​​ഗ​​മാ​​യി​​രു​​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.