2,261 കോടിയുടെ വായ്പയ്ക്ക് കേന്ദ്രാനുമതി
Thursday, January 14, 2021 12:44 AM IST
ന്യൂ​ഡ​ൽ​ഹി: സം​സ്ഥാ​ന​ത്തി​നു 2,261 കോ​ടി രൂ​പ വാ​യ്പ​യെ​ടു​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ അ​നു​മ​തി. കേ​ന്ദ്രസ​ർ​ക്കാ​രി​ന്‍റെ ബി​സി​ന​സ് സൗ​ഹൃ​ദ പ​രി​ഷ്കാ​ര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് പൊ​തു​വി​പ​ണി​യി​ൽ നി​ന്ന് അ​ധി​ക വാ​യ്പ എ​ടു​ക്കാ​ൻ കേ​ന്ദ്ര ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം അ​നു​മ​തി ന​ൽ​കി​യ​ത്.

അ​ധി​ക വാ​യ്പ​യെ​ടു​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തോ​ടുകൂ​ടി ഇ​ത്ത​ര​ത്തി​ൽ അ​നു​മ​തി ല​ഭി​ക്കു​ന്ന എ​ട്ടാ​മ​ത്തെ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റും. ആ​ന്ധ്ര പ്ര​ദേ​ശ്, ക​ർ​ണാ​ട​ക, മ​ധ്യ​പ്ര​ദേ​ശ്, ഒ​ഡീ​ഷ, രാ​ജ​സ്ഥാ​ൻ, ത​മി​ഴ്നാ​ട്, തെ​ലു​ങ്കാ​ന എ​ന്നീ ഏ​ഴ് സം​സ്ഥാ​ന​ങ്ങ​ൾ നേ​ര​ത്തെ പ​രി​ഷ്കാര​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു. ഇ​തോ​ടെ കേ​ര​ള​ത്തി​ന്‍റെ വ്യ​വ​സാ​യ സൗ​ഹൃ​ദ റാ​ങ്ക് ഉ​യ​രും.


ജി​ഡി​പി​യു​ടെ അ​ഞ്ച് ശ​ത​മാ​നം വ​രെ വാ​യ്പ​യെ​ടു​ക്കാ​നാ​ണ് കേ​ന്ദ്രം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് അ​നു​മ​തി ന​ൽ​കാ​റു​ള്ള​ത്. എ​ന്നാ​ൽ, ചി​ല ഉ​പാ​ധി​ക​ൾ പാ​ലി​ച്ചാ​ൽ അ​ധി​ക വാ​യ്പ​യെ​ടു​ക്കാ​ൻ അ​നു​വ​ദി​ക്കാ​റു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.