ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി ഡൽഹിക്ക്; നിർണായക ചര്‍ച്ച ഡല്‍ഹിയിൽ
ചെന്നിത്തല, ഉമ്മൻ ചാണ്ടി, മുല്ലപ്പള്ളി ഡൽഹിക്ക്; നിർണായക ചര്‍ച്ച ഡല്‍ഹിയിൽ
Friday, January 15, 2021 1:42 AM IST
ന്യൂ​ഡ​ല്‍ഹി: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യു​ള്ള നി​ര്‍ണാ​യ​ക ച​ര്‍ച്ച​ക​ള്‍ക്കാ​യി കേ​ര​ള​ത്തി​ലെ കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളെ ഹൈ​ക്ക​മാ​ന്‍ഡ് ഡ​ല്‍ഹി​ക്കു വി​ളി​പ്പി​ച്ചു. പ്ര​തി​പ​ക്ഷനേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഉ​മ്മ​ന്‍ ചാ​ണ്ടി, കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന്‍ എ​ന്നി​വ​രോ​ടാ​ണ് തി​ങ്ക​ളാ​ഴ്ച ഡ​ല്‍ഹി​യി​ലെ​ത്താ​ന്‍ നി​ര്‍ദേ​ശി​ച്ച​ത്.

എ​ന്‍സി​പി നേ​താ​വ് ശ​ര​ദ്് പ​വാ​ര്‍ 23ന് ​കേ​ര​ള​ത്തി​ലെ​ത്തു​മ്പോ​ള്‍ ന​ട​ത്തു​ന്ന ച​ര്‍ച്ച​ക​ളി​ല്‍ സ്വീ​ക​രി​ക്കേ​ണ്ട ന​യ​വും ഡ​ല്‍ഹി ച​ര്‍ച്ച​ക​ളി​ല്‍ ഉ​യ​ര്‍ന്നേ​ക്കും. പാ​ലാ സീ​റ്റി​ന്‍റെ പേ​രി​ല്‍ എ​ന്‍സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ ടി.​പി. പീ​താം​ബ​ര​ൻ മാസ്റ്റ റും മാ​ണി സി. ​കാ​പ്പ​നും യു​ഡി​എ​ഫി​ലേ​ക്കു ചേ​ക്കേറാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നോ​ട് മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ഭാ​ഗം യോ​ജി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പ​വാ​റി​ന്‍റെ കേ​ര​ള സ​ന്ദ​ര്‍ശ​ന​ത്തി​ന് പ്ര​ത്യേ​ക പ്രാ​ധാ​ന്യ​മു​ണ്ട്.

കോ​ണ്‍ഗ്ര​സിന്‍റെ താ​ത്കാ​ലി​ക പ്ര​സി​ഡ​ന്‍റാ​യി തു​ട​രു​ന്ന സോ​ണി​യ ഗാ​ന്ധി, മു​ന്‍ അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി, മു​തി​ര്‍ന്ന നേ​താ​വ് എ.​കെ. ആ​ന്‍റ​ണി, സം​സ്ഥാ​ന ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രിഖ് അ​ന്‍വ​ര്‍, എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​രു​മാ​യി ചെ​ന്നി​ത്ത​ല, ഉ​മ്മ​ന്‍ ചാ​ണ്ടി, മു​ല്ല​പ്പ​ള്ളി എ​ന്നി​വ​ര്‍ വി​ശ​ദ​മാ​യ ച​ര്‍ച്ച ന​ട​ത്തും. താ​രിഖ് അ​ന്‍വ​റും ഐ​വാ​ന്‍ ഡ​യ​സ് അ​ട​ക്ക​മു​ള്ള എ​ഐ​സി​സി പ്ര​തി​നി​ധി​ക​ളും, കേ​ര​ള​ത്തി​ലെ സ​മു​ദാ​യ നേ​താ​ക്ക​ളും പാ​ര്‍ട്ടി നേ​താ​ക്ക​ളു​മാ​യി ന​ട​ത്തി​യ ച​ര്‍ച്ച​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു കേ​ര​ള നേ​താ​ക്ക​ളെ ര​ണ്ടു ദി​വ​സ​ത്തെ ച​ര്‍ച്ച​ക​ള്‍ക്കാ​യി ഹൈ​ക്ക​മാ​ന്‍ഡ് ഡ​ല്‍ഹി​ക്കു വി​ളി​പ്പി​ച്ച​ത്.


തെ​ര​ഞ്ഞെ​ടു​പ്പി​നു മു​മ്പാ​യി യു​ഡി​എ​ഫ്, കോ​ണ്‍ഗ്ര​സ് നേ​തൃ​ത്വ​ങ്ങ​ളി​ലും ഏ​താ​നും ഡി​സി​സി നേ​തൃ​ത്വ​ങ്ങളിലും അ​ഴി​ച്ചു​പ​ണി ആ​വ​ശ്യ​മാ​ണോ എ​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ളി​ല്‍ ഡ​ല്‍ഹി ച​ര്‍ച്ച നി​ര്‍ണാ​യ​ക​മാ​ണ്. ഡി​സി​സി പു​നഃ​സം​ഘ​ട​ന​യ്ക്കു​ള്ള അ​ന്തി​മ പട്ടിക വൈ​കു​ന്ന​തി​ല്‍ ഹൈ​ക്ക​മാ​ന്‍ഡി​ന് അ​തൃ​പ്തി​യു​ണ്ട്.

സം​സ്ഥാ​ന, ജി​ല്ലാ നേ​തൃ​ത്വ​ങ്ങ​ളി​ല്‍ അ​ഴി​ച്ചു​പ​ണി വേ​ണ​മെ​ന്നാവ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ള്‍ ഹൈ​ക്ക​മാ​ന്‍ഡി​ന് സ​ന്ദേ​ശം അ​യ​ച്ചി​രു​ന്നു. പ്ര​ഫ. കെ.​വി. തോ​മ​സ് അ​ട​ക്ക​മു​ള്ള ചി​ല നേ​താ​ക്ക​ളെ ഒ​തു​ക്കാ​ന്‍ കേ​ര​ള​ത്തി​ലെ ചി​ല നേ​താ​ക്ക​ള്‍ ന​ട​ത്തു​ന്ന ശ്ര​മ​ങ്ങ​ളി​ല്‍ സോ​ണി​യ ഗാ​ന്ധി അ​തൃ​പ്തി അ​റി​യി​ച്ചേ​ക്കും.

ജോ​ര്‍ജ് ക​ള്ളി​വ​യ​ലി​ല്‍
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.