കോ​വി​ഡ് വാ​ക്സി​നേ​ഷ​നു മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചു
കോ​വി​ഡ് വാ​ക്സി​നേ​ഷ​നു മാ​ർ​ഗ​രേ​ഖ പു​റ​പ്പെ​ടു​വി​ച്ചു
Saturday, January 16, 2021 1:23 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് സ​മ​ഗ്ര​മാ​യ മാ​ർ​ഗ​രേ​ഖ അ​യ​ച്ചു ന​ൽ​കി.

വാ​ക്സി​ന്‍റെ പ്ര​ത്യേ​ക​ത​ക​ൾ, ഡോ​സേ​ജ്, ശീ​തി​ക​ര​ണ സം​വി​ധാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട കാ​ര്യ​ങ്ങ​ൾ, പ്ര​തി​രോ​ധ മ​രു​ന്നു കു​ത്തി​വ​യ്പെ​ടു​ത്ത​തി​നു ശേ​ഷ​മു​ള്ള കാ​ര്യ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​യാ​ണ് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​ഡീ​ഷ​ണ​ൽ സെ​ക്ര​ട്ട​റി മ​നോ​ഹ​ർ അ​ഗ്നാ​നി അ​യ​ച്ച ക​ത്തി​ൽ വി​ശ​ദ​മാ​ക്കു​ന്ന​ത്.

* പ​തി​നെ​ട്ടു വ​യ​സി​നു മു​ക​ളി​ലു​ള്ള​വ​ർ​ക്ക് മാ​ത്രം വാ​ക്സി​ൻ ന​ൽ​ക​ണം.

* ഗു​രു​ത​ര​മാ​യ അ​ല​ർ​ജി പ്ര​ശ്ന​ങ്ങ​ൾ ഉ​ള്ള​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ, ദോ​ഷ​ഫ​ല​ങ്ങ​ളു​ണ്ടാ​കാ​ൻ ഇ​ട​യു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​ക​രു​ത്.

* വാ​ക്സി​ൻ ആ​ദ്യ ഡോ​സ് ന​ൽ​കി 14 ദി​വ​സ​ത്തി​നു ശേ​ഷ​മേ ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ൽ​കാ​വൂ.

ഏ​ത് വാ​ക്സി​ൻ ഡോ​സ് ആ​ണോ ആ​ദ്യം ന​ൽ​കി​യ​ത്, അ​തേ വാ​ക്സി​ൻ മാ​ത്ര​മേ ര​ണ്ടാ​മ​ത്തെ ഡോ​സ് ആ​യും ന​ൽ​കാ​വൂ.

* ആ​ദ്യ ഡോ​സി​ൽ താ​ത്കാ​ലി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​വ​ർ​ക്ക് അ​സ്വ​സ്ഥ​ത​ക​ൾ പൂ​ർ​ണ​മാ​യും മാ​റി​യ ശേ​ഷം നാ​ല് മു​ത​ൽ എ​ട്ടാ​ഴ്ച​യ്ക്കു​ള്ളി​ലേ ര​ണ്ടാ​മ​ത്തെ ഡോ​സ് ന​ൽ​കാ​ൻ പാ​ടു​ള്ളൂ.

* ജ​നി​ത​ക വ്യ​തി​യാ​നം വ​ന്ന കോ​വി​ഡ് ബാ​ധ​യു​ടെ ല​ക്ഷ​ണ​മു​ള്ള​വ​ർ, ഏ​തെ​ങ്കി​ലും രോ​ഗ​ബാ​ധ​യെ തു​ട​ർ​ന്ന ഗു​രു​ത​രാ​വ​സ്ഥ​യി​ൽ ക​ഴി​യു​ന്ന​വ​ർ തു​ട​ങ്ങി​യ​വ​രി​ലാ​ണ് താ​ത്കാ​ലി​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ ഉ​ണ്ടാ​കാ​ൻ സാ​ധ്യ​ത.

* അ​മി​ത ര​ക്ത​സ്രാ​വ​മോ ര​ക്തം ക​ട്ട​പി​ടി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ത​ക​രാ​റു​ക​ളോ ഉ​ള്ള​വ​ർ​ക്ക് വാ​ക്സി​ൻ ന​ൽ​കു​ന്പോ​ൾ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.