കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരെ പ്രധാനമന്ത്രി ചൊവ്വാഴ്ച കാണും
കത്തോലിക്കാ സഭാ മേലധ്യക്ഷന്മാരെ പ്രധാനമന്ത്രി ചൊവ്വാഴ്ച കാണും
Sunday, January 17, 2021 12:23 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ക​ത്തോ​ലി​ക്കാ സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ചൊ​വ്വാ​ഴ്ച കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. സി​ബി​സി​ഐ പ്ര​സി​ഡ​ന്‍റ് ക​ർ​ദി​നാ​ൾ ഡോ. ​ഓ​സ്വാ​ൾ​ഡ് ഗ്രേ​ഷ്യ​സ്, കെ​സി​ബി​സി പ്ര​സി​ഡ​ന്‍റും സീ​റോ മ​ല​ബാ​ർ സ​ഭാ മേ​ജ​ർ ആ​ർ​ച്ച് ബി​ഷ​പ്പു​മാ​യ ക​ർ​ദി​നാ​ൾ മാ​ർ ജോ​ർ​ജ് ആ​ല​ഞ്ചേ​രി, മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ സ​ഭാ മേ​ജ​ർ ആ​ർ​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ൾ മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. മി​സോ​റം ഗ​വ​ർ​ണ​ർ പി.​എ​സ്. ശ്രീ​ധ​ര​ൻ പി​ള്ള​യും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ക്കും.

മ​ല​ങ്ക​ര സ​ഭാ ത​ർ​ക്ക​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ർ​ത്ത​ഡോ​ക്സ്- യാ​ക്കോ​ബാ​യ വി​ഭാ​ഗ​ങ്ങ​ളി​ലു​ള്ള മെ​ത്രാ​ന്മാ​രു​ടെ പ്ര​തി​നി​ധി സം​ഘം ക​ഴി​ഞ്ഞ മാ​സം പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നെത്തുട​ർ​ന്നാ​ണ് ക​ത്തോ​ലി​ക്കാ സ​ഭ​യി​ലെ മേ​ല​ധ്യ​ക്ഷ​ന്മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ഒ​രു​ക്കി​യ​ത്. ന്യൂ​ന​പ​ക്ഷാവ​കാ​ശ വി​ഷ​യ​ങ്ങ​ളും ക്രൈ​സ്ത​വ സ​ഭ​ക​ൾ നേ​രി​ടു​ന്ന പ്ര​ശ്ന​ങ്ങ​ളും സ​ഭാ ത​ല​വ​ന്മാ​ർ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തും. ഉ​ത്ത​രേ​ന്ത്യ​യി​ൽ ഉ​ൾ​പ്പെ​ടെ ക്രൈ​സ്ത​വസ​ഭ​ക​ൾ​ക്കു നേ​രെ​യു​ണ്ടാ​കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ന​ട​പ​ടി വേ​ണ​മെ​ന്ന​താ​ണ് പ്ര​ധാ​ന ആ​വ​ശ്യം.


മാ​വോ​യി​സ്റ്റ് ബ​ന്ധ​ത്തി​ന്‍റെ പേ​രി​ൽ എ​ൻ​ഐ​എ അ​റ​സ്റ്റ് ചെ​യ്ത ജ​സ്യൂ​ട്ട് വൈ​ദി​ക​ൻ ഫാ. ​സ്റ്റാ​ൻ സ്വാ​മി​യെ മോ​ചി​ത​നാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും സ​ഭാ മേ​ല​ധ്യ​ക്ഷ​ന്മാ​ർ ഉ​ന്ന​യി​ക്കും. ഫാ. ​സ്റ്റാ​ൻ സ്വാ​മി​യു​ടെമേ​ൽ ആ​രോ​പി​ക്കു​ന്ന കു​റ്റ​ങ്ങ​ൾ കെ​ട്ടി​ച്ച​മ​ച്ച​താ​ണ്. എ​ൺ​പ​ത്തി​മൂ​ന്നു​കാ​ര​നാ​യ വൈ​ദി​ക​നു ഗു​രു​ത​ര​മാ​യ ആ​രോ​ഗ്യപ്ര​ശ്ന​ങ്ങ​ളു​ണ്ടെന്നും ​അ​തു പ​രി​ഗ​ണി​ച്ച് കേ​ന്ദ്രസ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്നു​മാ​ണ് സ​ഭ​ക​ളു​ടെ ആ​വ​ശ്യം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.