മമത ബാനർജി ഇസ്ലാമിക ഭീകരവാദിയെന്ന് യുപി മന്ത്രി
Monday, January 18, 2021 12:31 AM IST
ബല്ലിയ: പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ഇസ്ലാമിക ഭീകരവാദിയാണെന്ന് യുപി പാർലമെന്ററികാര്യ സഹമന്ത്രി ആനന്ദ് സ്വരൂപ് ശുക്ല. ബംഗാൾ നിയമസസഭാ തെരഞ്ഞെടുപ്പിനുശേഷം മമത ബംഗ്ലാദേശിൽ അഭയം തേടുമെന്നു ശുക്ല പറഞ്ഞു. ബംഗാൾ മുഖ്യമന്ത്രി ഭാരതീയതയിൽ വിശ്വസിക്കുന്നില്ല. ക്ഷേത്രങ്ങൾ നശിപ്പിക്കുന്ന മമത ഹിന്ദു ദൈവങ്ങളെ അധിക്ഷേപിക്കുന്നു. ബംഗ്ലാദേശിന്റെ നിർദേശപ്രകാരമാണു മമത പ്രവർത്തിക്കുന്നത്-ആനന്ദ് സ്വരൂപ് ശുക്ല പറഞ്ഞു.