രാജ്യസഭയിൽ പ്രാദേശിക ഭാഷകളുടെ ഉപയോഗം കൂടി
Monday, January 18, 2021 12:31 AM IST
ന്യൂ​ഡ​ൽ​ഹി: ര​ണ്ടു വ​ർ​ഷ​ത്തി​നി​ടെ രാ​ജ്യ​സ​ഭ​യു​ടെ ന​ട​പ​ടി​ക്ര​മ​ങ്ങ​ളി​ൽ പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളു​ടെ ഉ​പ​യോ​ഗം കൂ​ടി. ഹി​ന്ദി​ക്കു പു​റ​മേ, സം​സ്കൃ​തം, തെ​ലു​ങ്ക്, ഉ​ർ​ദു, ത​മി​ഴ് ഭാ​ഷ​ക​ളാ​ണ് 2018 മു​ത​ൽ 2020 വ​രെ അം​ഗ​ങ്ങ​ൾ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ച്ച പ്രാ​ദേ​ശി​ക ഭാ​ഷ​ക​ൾ.

രാ​ജ്യ​സ​ഭാ സെ​ക്ര​ട്ടേ​റി​യ​റ്റി​ൽ നി​ന്നു​ള്ള വി​വ​രം അ​നു​സ​രി​ച്ച് ഹി​ന്ദി​യും ഇം​ഗ്ലീ​ഷു​മാ​ണ് സ​ഭ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഭാ​ഷ​ക​ൾ. ക​ഴി​ഞ്ഞ ര​ണ്ടുവ​ർ​ഷ​ത്തി​നി​ട​യ്ക്ക് ഹി​ന്ദി​ക്കു പു​റ​മേ​യു​ള്ള പ്രാ​ദേ​ശി​ക ഭാ​ഷ​ക​ളു​ടെ ഉ​പ​യോ​ഗം അ​ഞ്ചി​ര​ട്ടി വ​ർ​ധി​ച്ച​ത​ായാ​ണ് റി​പ്പോ​ർ​ട്ട്.


ഇ​ക്കാ​ല​യ​ള​വി​ൽ രാ​ജ്യ​സ​ഭ​യി​ൽ ആ​ദ്യ​മാ​യി അം​ഗ​ങ്ങ​ൾ ഡോം​ഗ്രി, കാ​ഷ്മീ​രി, കൊ​ങ്ക​ണി, സ​ന്താ​ളി തു​ട​ങ്ങി​യ ഭാ​ഷ​ക​ളും രാ​ജ്യ​സ​ഭ​യി​ൽ ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ചു. ഏ​റെ​ക്കാ​ല​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ആ​സാ​മീ​സ്, ബോ​ഡോ, ഗു​ജ​റാ​ത്തി, മൈ​ഥി​ലി, മ​ണി​പ്പൂ​രി, നേ​പ്പാ​ളി ഭാ​ഷ​ക​ളും സ​ഭ​യി​ൽ അം​ഗ​ങ്ങ​ൾ സം​സാ​രി​ച്ചു. ഫെ​ഡ​റ​ൽ സം​വി​ധാ​നം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രാ​ജ്യ​സ​ഭാ അം​ഗ​ങ്ങ​ൾ അ​വ​ര​വ​രു​ടെ മാ​തൃ​ഭാ​ഷ​ക​ളി​ൽ സം​സാ​രി​ക്ക​ണ​മെ​ന്ന് അ​ധ്യ​ക്ഷ​ൻ എം. ​വെ​ങ്ക​യ്യ നാ​യി​ഡു ആ​ഹ്വാ​നം ചെ​യ്തി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.