അരുണാചൽ അതിർത്തിക്കുള്ളിൽ ചൈനീസ് ഗ്രാമം
അരുണാചൽ അതിർത്തിക്കുള്ളിൽ ചൈനീസ് ഗ്രാമം
Monday, January 18, 2021 11:48 PM IST
ന്യൂ​ഡ​ൽ​ഹി: കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ യ​ഥാ​ർ​ഥ നി​യ​ന്ത്ര​ണ രേ​ഖ​യി​ലെ സം​ഘ​ർ​ഷ​ത്തി​ന് അ​യ​വി​ല്ലാ​തെ തു​ട​രു​ന്ന​തി​നി​ടെ അ​രു​ണാ​ച​ൽപ്ര​ദേ​ശി​ൽ അ​തി​ർ​ത്തി​ക്കു​ള്ളി​ൽ ഇ​ന്ത്യ​ൻ മ​ണ്ണി​ലേ​ക്ക് ക​യ​റി ചൈ​ന ഗ്രാ​മം നി​ർ​മി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. 101 വീ​ടു​ക​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന ഗ്രാ​മ​ം നി​ർ​മി​ച്ച​താ​യാ​ണ് ഉ​പ​ഗ്ര​ഹ ചി​ത്ര​ങ്ങ​ളി​ൽനി​ന്നു വ്യ​ക്ത​മാ​കു​ന്ന​ത്. അ​തേ​സ​മ​യം, അ​തി​ർ​ത്തിപ്ര​ദേ​ശ​ങ്ങ​ളി​ലെ സു​ര​ക്ഷ​യി​ൽ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്തു​ന്നു​ണ്ടെ​ന്നു കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പ്ര​സ്താ​വ​ന​യി​ൽ വ്യ​ക്ത​മാ​ക്കി.

അ​രു​ണാ​ച​ൽപ്ര​ദേ​ശി​ലെ അ​പ്പ​ർ സു​ബാ​ൻ​സി​രി ജി​ല്ല​യി​ൽ ഝാരി ചു ​ന​ദി​യു​ടെ ക​ര​യി​ലാ​ണു ചൈ​ന പു​തി​യ ഗ്രാ​മം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്. ദീ​ർ​ഘ​കാ​ല​മാ​യി ഇ​ന്ത്യ​യും ചൈ​ന​യും ത​മ്മി​ൽ ത​ർ​ക്ക​ത്തി​ൽ ഉ​ള്ള അ​തി​ർ​ത്തി പ്ര​ദേ​ശ​മാ​ണി​ത്.


2020 ന​വം​ബ​ർ ഒ​ന്നി​ന് എ​ടു​ത്ത ഉ​പ​ഗ്ര​ഹ ചി​ത്ര​ത്തി​ൽ ഗ്രാ​മ​ത്തി​ന്‍റെ​യും വീ​ടു​ക​ളു​ടെ​യും ദൃ​ശ്യം വ്യ​ക്ത​മാ​ണ്. അ​തേ​സ​മ​യം, 2019 ഓ​ഗ​സ്റ്റി​ൽ ഇ​തേ സ്ഥ​ല​ത്തു നി​ന്നെ​ടു​ത്ത ഉ​പ​ഗ്ര​ഹചി​ത്ര​ത്തി​ൽ ഇ​വി​ടെ യാ​തൊ​രു നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​വും കാ​ണു​ന്നു​മി​ല്ല. അ​തു​കൊ​ണ്ടു ത​ന്നെ കി​ഴ​ക്ക​ൻ ല​ഡാ​ക്കി​ൽ ഉ​ൾ​പ്പ​ടെ ഇ​ന്ത്യ-​ചൈ​ന ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷം ചൈ​ന അ​രു​ണാ​ച​ൽ പ്ര​ദേ​ശി​ൽ ഈ ​ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യ​തെ​ന്നു വ്യ​ക്ത​മാ​ണ്.

സെ​ബി മാ​ത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.