കേരളത്തിൽ വാക്സിൻ കുത്തിവയ്പു കുറഞ്ഞെന്നു കേന്ദ്രം
കേരളത്തിൽ  വാക്സിൻ കുത്തിവയ്പു  കുറഞ്ഞെന്നു കേന്ദ്രം
Wednesday, January 20, 2021 1:38 AM IST
ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ കോ​വി​ഡ് വാ​ക്സി​ൻ കു​ത്തി​വ​യ്പ് കു​റ​യു​ന്ന​തി​നെ വി​മ​ർ​ശി​ച്ച് കേ​ന്ദ്രസ​ർ​ക്കാ​ർ. കേ​ര​ള​ത്തി​ലെ വാ​ക്സി​നേ​ഷ​ൻ 25 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ന്നാ​ണു കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. വാ​ക്സി​നേ​ഷ​ന് ആ​ത്മ​വി​ശ്വാ​സം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നു​ള്ള പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ ന​ട​ത്താ​നും കേ​ന്ദ്രം നി​ർ​ദേ​ശം ന​ൽ​കി.

സം​സ്ഥാ​ന​ങ്ങ​ളി​ലെ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ന​ട​പ​ടി​ക​ൾ വി​ല​യി​രു​ത്തി​യ​ ശേ​ഷ​മാ​ണ് കേ​ര​ള​ത്തി​ൽ കു​ത്തി​വ​യ്പ് കു​റ​വാ​ണെ​ന്നു കേ​ന്ദ്രം ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. കേ​ര​ള​ത്തി​നൊ​പ്പം ത​മി​ഴ്നാ​ട്, പ​ഞ്ചാ​ബ്, ഛത്തീ​സ്ഗ​ഡ് എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലെ വാ​ക്സി​നേ​ഷ​നും വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്നി​ല്ലെ​ന്നാ​ണ് കേ​ന്ദ്ര​ത്തി​ന്‍റെ വി​ല​യി​രു​ത്ത​ൽ. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലും 25 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യാ​ണെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടി. എ​ന്നാ​ൽ, വാ​ക്സി​നി​ലു​ള്ള സം​ശ​യം മൂ​ല​മാ​ണ് കു​ത്തി​വ​യ്പ് കു​റ​യു​ന്ന​തെ​ന്നു കേ​ര​ള​വും വി​ശ​ദ​മാ​ക്കി​യി​ട്ടു​ണ്ട്.


ക​ർ​ണാ​ട​ക, തെ​ലു​ങ്കാ​ന, ആ​ന്ധ്രപ്ര​ദേ​ശ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ 70 ശ​ത​മാ​ന​ത്തോ​ളം മി​ക​വു​ണ്ടെ​ന്നും കേ​ന്ദ്രം പ​റ​യു​ന്നു. ദി​വ​സം മൂ​ന്നു ല​ക്ഷം പേ​ർ​ക്കു വാ​ക്സി​ൻ ന​ൽ​കു​മെ​ന്നാ​യി​രു​ന്നു കേ​ന്ദ്രം അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ, വാ​ക്സി​നേ​ഷ​ൻ തു​ട​ങ്ങി​യ ശ​നി​യാ​ഴ്ച ഉ​ണ്ടാ​യ​തി​നേ​ക്കാ​ൾ മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലും വാ​ക്സി​ൻ ന​ൽ​കു​ന്ന​തി​ന്‍റെ എ​ണ്ണം കു​റ​യു​ക​യാ​യി​രു​ന്നു. ഡ​ൽ​ഹി എ​യിം​സി​ലും 50 പേ​രി​ൽ താ​ഴെ​യാ​യി കു​റ​ഞ്ഞു. വി​ഷ​യം ഗൗ​ര​വ​മാ​യി പ​രി​ശോ​ധി​ക്ക​ണ​മെ​ന്നു എ​യിം​സ് അ​ധി​കൃ​ത​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.