വിമുക്ത ഭടന്മാരോട് കരസേന "യൂണിഫോമും മെഡലും ധരിച്ച് കർഷകസമരത്തിൽ പങ്കെടുക്കരുത് '
വിമുക്ത ഭടന്മാരോട് കരസേന  യൂണിഫോമും മെഡലും  ധരിച്ച് കർഷകസമരത്തിൽ പങ്കെടുക്കരുത്
Thursday, January 21, 2021 12:56 AM IST
ന്യൂ​ഡ​ൽ​ഹി: കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൽ യൂ​ണി​ഫോ​മും മെ​ഡ​ലും ധ​രി​ച്ച് പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് വി​മു​ക്ത ഭ​ട​ന്മാ​ർ​ക്ക് ക​ര​സേ​ന​യു​ടെ നി​ർ​ദേ​ശം. യൂ​ണി​ഫോം ധ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മാ​ർ​ഗ​നി​ർ​ദേ​ശം വീ​ണ്ടും ഓ​ർ​മി​പ്പി​ച്ച് കേ​ന്ദ്രീ​യ സൈ​നി​ക് ബോ​ർ​ഡി​ന് ക​ര​സേ​ന ക​ത്ത​യ​ച്ചു.

ഒൗ​ദ്യോ​ഗി​ക പ​രി​പാ​ടി​ക​ളി​ൽ മാ​ത്ര​മേ യൂ​ണി​ഫോം ധ​രി​ക്കാ​വൂ എ​ന്ന് ക​ര​സേ​ന​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ പ​റ​യു​ന്നു. ചി​ല പ്ര​തി​ഷേ​ധ​ക്കാ​ർ യൂ​ണി​ഫോം ധ​രി​ച്ച് പ്ര​ക്ഷോ​ഭ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ക​ര​സേ​ന​യു​ടെ മാ​ർ​ഗ​നി​ർ​ദേ​ശം. പൊ​തു​ജ​നം ഒ​ത്തു​കൂ​ടു​ന്ന​തി​ലും പ്ര​തി​ഷേ​ധ​ത്തി​ലും യൂ​ണി​ഫോം ധ​രി​ച്ച് പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് മാ​ർ​ഗ​നി​ർ​ദേ​ശ​ത്തി​ൽ ആ​വ​ർ​ത്തി​ക്കു​ന്നു.


സേ​ന​യി​ൽ സേ​വ​നം അ​നു​ഷ്ഠി​ക്കു​ന്ന വേ​ള​യി​ൽ ത​ന്നെ അ​വ​ധി​യെ​ടു​ത്ത് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത ചി​ല സം​ഭ​വ​ങ്ങ​ൾ ക​ര​സേ​ന​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​ന്‍റെ വീ​ഡി​യോ​ക​ളും പ​ക​ർ​ത്തി​യി​ട്ടു​ണ്ട്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ന​ട​പ​ടി​ക​ൾ ക​ടു​പ്പി​ച്ച് ക​ര​സേ​ന രം​ഗ​ത്തു​വ​ന്ന​ത്. സി​ഖ്, പ​ഞ്ചാ​ബ് റെ​ജി​മെ​ന്‍റി​ലെ ജ​വാന്മാ​രോ​ട് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്ക​രു​തെ​ന്ന് നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.

അ​ടു​ത്തി​ടെ, യൂ​ണി​ഫോം ധ​രി​ച്ച് ക​ർ​ഷ​ക​രു​ടെ പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​യാ​ളു​ടെ വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. സേ​ന​യി​ൽ സേ​വ​നം ചെ​യ്യു​ന്ന ആ​ളാ​ണ് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത് എ​ന്ന ത​ര​ത്തി​ൽ റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു. പി​ന്നീ​ട് ഇ​യാ​ൾ വി​ര​മി​ച്ച ഭ​ട​നാ​ണ് എ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.