മു​ത്തൂ​റ്റ് ഫി​നാ​ൻ​സ് ശാ​ഖ​യി​ൽ​നി​ന്ന് ഏ​ഴു കോ​ടി​യു​ടെ സ്വർണം കവർന്നു
Saturday, January 23, 2021 1:05 AM IST
ചെ​​ന്നൈ: ഹൊ​​​സൂ​​​ർ മു​​​ത്തൂ​​​റ്റ് ഫി​​​നാ​​​ൻ​​​സി​​​ന്‍റെ ഹൊ​​​സൂ​​​രി​​​ലെ ശാ​​​ഖ​​​യി​​​ൽ​​​നി​​​ന്ന് ഏ​​​ഴു കോ​​​ടി രൂ​​​പ​​​യു​​​ടെ സ്വ​​​ർ​​​ണം കൊ​​​ള്ള​​​യ​​​ടി​​​ച്ചു. തോ​​​ക്കു ചൂ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു അ​​ഞ്ചം​​​ഗ സം​​​ഘം ക​​​വ​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​ത്. ഹൊ​​​സൂ​​​ർ-​​​ബം​​​ഗ​​​ളൂ​​​രു റോ​​​ഡി​​​ലെ​ മു​​​ത്തൂ​​​റ്റ് ശാ​​​ഖ​​​യി​​​ലാ​​​ണു വ​​​ൻ ക​​​വ​​​ർ​​​ച്ച ന​​​ട​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ ഒ​​ന്പ​​ത​​ര​​യ്ക്കു ജീ​​​വ​​​ന​​​ക്കാ​​​രെ കെ​​​ട്ടി​​​യി​​​ട്ട ശേ​​​ഷം സ്വ​​​ർ​​​ണ​​​വും പ​​​ണ​​​വും ക​​​വ​​​രു​​​ക​​​യാ​​​യി​​​രു​​​ന്നു. 25091 ഗ്രാം ​​​സ്വ​​​ർ​​​ണ​​​വും 96,000 രൂ​​​പ​​​യു​​​മാ​​​ണ് അ​​​പ​​​ഹ​​​രി​​​ച്ച​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.