മമത ഇടഞ്ഞു; നേതാജിയുടെ ജന്മദിനാഘോഷത്തിൽ പ്രസംഗിച്ചില്ല
മമത ഇടഞ്ഞു; നേതാജിയുടെ ജന്മദിനാഘോഷത്തിൽ പ്രസംഗിച്ചില്ല
Sunday, January 24, 2021 12:12 AM IST
കോ​ൽ​ക്ക​ത്ത: സ്വാ​ത​ന്ത്ര്യ സ​മ​ര​പോ​രാ​ളി​യാ​യി​രു​ന്ന നേ​താ​ജി സു​ഭാ​ഷ്ച​ന്ദ്ര​ബോ​സി​ന്‍റെ 125-ാം ജ​ന്മ​വാ​ർ​ഷി​കാ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ സ​ദ​സി​ൽ​നി​ന്നു ജ​യ് ശ്രീ​റാം വി​ളി​ക​ൾ കേ​ട്ട​യു​ട​ൻ ബം​ഗാ​ൾ മു​ഖ്യ​മ​ന്ത്രി മ​മ​ത ബാ​ന​ർ​ജി പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ചു. വി​ക്ടോ​റി​യ മെ​മ്മോ​റി​യ​ലി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ഗ​വ​ർ​ണ​ർ ജ​ഗ്ദീ​പ് ധ​ൻ​ക​റും പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ലാ​ണു സം​ഭ​വം.

മ​മ​ത പ്ര​സം​ഗി​ക്കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് സ​ദ​സി​ൽ​നി​ന്ന് ജ​യ് ശ്രീ​റാം വി​ളി മു​ഴ​ങ്ങി​യ​ത്. നി​ശ​ബ്ദ​രാ​യി​രി​ക്കാ​ൻ സം​ഘാ​ട​ക​ർ വി​ളി​ച്ചു​പ​റ​ഞ്ഞെ​ങ്കി​ലും മു​ദ്രാ​വാ​ക്യം​വി​ളി തു​ട​ർ​ന്ന​തോ​ടെ വി​ളി​ച്ചു​വ​രു​ത്തി​യ​വ​രെ അ​പ​മാ​നി​ക്ക​രു​തെ​ന്നു മ​മ​ത പ​റ​ഞ്ഞു. ഇ​തു രാ​ഷ്‌ട്രീയ പ​രി​പാ​ടി​യ​ല്ല. സ​ർ​ക്കാ​ർ പ​രി​പാ​ടി​ക്ക് ഒ​രു അ​ന്ത​സു​ണ്ട്. ഞാ​ൻ സം​സാ​രി​ക്കി​ല്ല. ജ​യ് ബം​ഗ​ളാ, ജ​യ് ഹി​ന്ദ് എ​ന്നു പ​റ​ഞ്ഞു മ​മ​ത പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ചു.


അ​തേ​സ​മ​യം, തു​ട​ർ​ന്നു സം​സാ​രി​ച്ച ന​രേ​ന്ദ്ര മോ​ദി, നേ​താ​ജി സ്വ​പ്നം ക​ണ്ട​തു​പോ​ലെ ഇ​ന്ത്യ​യെ ശ​ക്ത​മാ​യ രാ​ഷ്‌​ട്ര​മാ​ക്കി മാ​റ്റു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നു പ​റ​ഞ്ഞു. സ്വ​ത​ന്ത്ര​മാ​യ ഇ​ന്ത്യ​യെ​ക്കു​റി​ച്ചു​ള്ള ആ​ശ കൈ​വെ​ടി​യ​രു​തെ​ന്നാ​ണ് നേ​താ​ജി പ​റ​ഞ്ഞ​ത്. നേ​താ​ജി​യു​ടെ ജ​ന്മ​ദി​നം ഇ​നി​മു​ത​ൽ പ​രാ​ക്രം ദി​വ​സ് എ​ന്ന പേ​രി​ല​റി​യ​പ്പെ​ടു​മെ​ന്നും മോ​ദി പ​റ​ഞ്ഞു. തു​ട​ർ​ന്ന് നേ​താ​ജി ഭ​വ​ൻ സ​ന്ദ​ർ​ശി​ച്ച മോ​ദി, നാ​ഷ​ണ​ൽ ലൈ​ബ്ര​റി​യി​ൽ ന​ട​ന്ന അ​ന്താ​രാ​ഷ്‌​ട്ര സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത​ശേ​ഷ​മാ​ണു മ​ട​ങ്ങി​യ​ത്.

ജ​ന്മ​ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ശ്യാം​ബ​സാ​റി​ൽ​നി​ന്ന് റെ​ഡ് റോ​ഡി​ലേ​ക്ക് രാ​വി​ലെ സം​ഘ​ടി​പ്പി​ച്ച ഏ​ഴു കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന റാ​ലി ശം​ഖ​നാ​ദം മു​ഴ​ക്കി​യാ​ണ് മ​മ​ത ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.