കോഴിക്കോട് വിമാനത്താവളം: എംപി നൽകിയ ബദൽ പ്ലാൻ പരിഗണിക്കുമെന്ന്
Tuesday, January 26, 2021 12:34 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ഴി​ക്കോ​ട് വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ മു​ട​ങ്ങി​പ്പോ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ വി​ക​സ​നം യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു എം​കെ രാ​ഘ​വ​ൻ എം​പി സ​മ​ർ​പ്പി​ച്ച പ്രാ​യോ​ഗി​ക പ​രി​ഹാ​ര നി​ർ​ദേ​ശ​ങ്ങ​ള​ട​ങ്ങു​ന്ന ബ​ദ​ൽ മാ​സ്റ്റ​ർ പ്ലാ​ൻ അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം ന​ൽ​കി പ​രി​ഗ​ണി​ക്കു​മെ​ന്ന് എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ അ​ര​വി​ന്ദ് സിം​ഗ് ഉ​റ​പ്പു ന​ൽ​കി.

തു​ട​ർ ന​ട​പ​ടി​യു​ടെ ഭാ​ഗ​മാ​യി ഡി​ജി​സി​എ​യു​മാ​യി ച​ർ​ച്ച ന​ട​ത്താ​ൻ പ്ലാ​നിം​ഗ് മെ​ന്പ​ർ എ.​കെ പ​ഥ​ക്കി​നെ എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ചെ​യ​ർ​മാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തി. എ​യ്റോ​ഡ്രോം മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​രു​ടെ​യും കോ​ഴി​ക്കോ​ട് നാ​ഷ​ണ​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ടെ​ക്നോ​ള​ജി​യു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​ണ് മാ​സ്റ്റ​ർ പ്ലാ​ൻ ത​യ്യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്.

മാ​സ്റ്റ​ർ​പ്ലാ​ൻ ച​ർ​ച്ച ചെ​യ്യു​ന്ന​തി​നാ​യി എ​യ​ർ​പോ​ർ​ട്ട് അ​ഥോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന പ്ര​ത്യേ​ക യോ​ഗ​ത്തി​ൽ എം​കെ രാ​ഘ​വ​ൻ എം​പി​ക്ക് പു​റ​മേ ചെ​യ​ർ​മാ​ൻ അ​ര​വി​ന്ദ് സിം​ഗ്, ഓ​പ്പ​റേ​ഷ​ൻ​സ് മെ​ന്പ​ർ ഐ.​എ​ൻ മൂ​ർ​ത്തി, പ്ലാ​നിം​ഗ് മെ​ന്പ​ർ എ.​കെ പ​ഥ​ക്, എ​യ​ർ നാ​വി​ഗേ​ഷ​ൻ സ​ർ​വീ​സ് മെ​ന്പ​ർ വി​നീ​ത് ഗു​ലാ​ട്ടി, ഇ.​ഡി ഓ​പ്പ​റേ​ഷ​ൻ​സ് വി​വേ​ക് ചൗ​രെ, ഇ.​ഡി എ​ഞ്ചി​നീ​യ​റിം​ഗ് സ​ൻ​ജീ​വ് ജി​ൻ​ഡാ​ൽ, പ്ര​ദീ​പ് ക​ണ്ടോ​ത്ത് (റി​ട്ട. എ​ക്സി​ക്യു​ട്ടീ​വ് ഡ​യ​റ​ക്ട​ർ, എ​യ​ർ​പ്പോ​ർ​ട്ട് അ​തോ​റി​റ്റി ഓ​ഫ് ഇ​ന്ത്യ), മ​റ്റ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും എ​യ​ർ​പോ​ർ​ട്ട് ഡ​യ​റ​ക്ട​ർ ശ്രീ​നി​വാ​സ റാ​വു, ഒ.​വി മാ​ർ​ക്സി​സ് (ജോ​യി​ന്‍റ് ജ​ന​റ​ൽ മാ​നേ​ജ​ർ, കോ​ഴി​ക്കോ​ട് എ​യ​ർ​പ്പോ​ർ​ട്ട്) തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.


ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ ഒ​ന്പ​തി​ന് ന​ട​ന്ന എ​യ​ർ​പോ​ർ​ട്ട് അ​ഡ്വൈ​സ​റി ക​മ്മി​റ്റി യോ​ഗ​ത്തി​ൽ റ​ണ്‍വേ വി​ക​സ​ന​ത്തി​നാ​വ​ശ്യ​മാ​യ മാ​ർ​ഗ നി​ർ​ദേ​ശം ഉ​ന്ന​യി​ച്ചി​രു​ന്നു. 2020 സെ​പ്തം​ബ​ർ 28നു ​അ​ഥോ​റി​റ്റി ചെ​യ​ർ​മാ​നു​മാ​യി, ത​യ്യാ​റാ​ക്കു​ന്ന മാ​സ്റ്റ​ർ​പ്ലാ​നി​നെ കു​റി​ച്ച് ആ​ദ്യ​ഘ​ട്ട ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

തു​ട​ർ​ന്ന് ഒ​ക്ടോ​ബ​ർ പ​തി​നാ​റി​ന് അ​തോ​റി​റ്റി പ്ലാ​നിം​ഗ് ജ​ന​റ​ൽ മാ​നേ​ജ​ർ അ​മി​ത് ഭൗ​മി​ക് എ​യ​ർ​പോ​ർ​ട്ട് സ​ന്ദ​ർ​ശി​ച്ചത്. അ​ദ്ദേ​ഹം മു​ന്നോ​ട്ട് വച്ച നി​ർ​ദേ​ശ​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചു കൊ​ണ്ടു​ള്ള മാ​സ്റ്റ​ർ​പ്ലാ​നാ​ണ് സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.