മോദി പഴങ്കഥയിലെ അഹങ്കാരി രാജാവിനെപ്പോലെ: പ്രിയങ്ക
Sunday, February 21, 2021 12:08 AM IST
ലക്നോ: പഴങ്കഥകളിലെ അഹങ്കാരിയായ രാജാവിനെപ്പോലെയാണു പ്രധാനമന്ത്രി നരേന്ദ്രമോദിയെന്നു കോൺഗ്രസ് ജനറൽസെക്രട്ടറി പ്രിയങ്ക ഗാന്ധി. രാജ്യത്തെ സുരക്ഷിതമായി കാത്തുസൂക്ഷിക്കുന്ന ജവാന്മാരിലും കർഷകകുടുംബത്തിൽ നിന്നുള്ളവരുണ്ടെന്നു മനസിലാക്കാൻ അദ്ദേഹത്തിനു കഴിയില്ലെന്നും യുപിയിലെ മുസാഫർനഗറിൽ കിസാൻ മഹാപഞ്ചായത്തിൽ പങ്കെടുത്ത് അവർ പറഞ്ഞു.
ശതകോടീശ്വരന്മാരായ സുഹൃത്തുക്കൾക്കുവേണ്ടിയുള്ള രാഷ്ട്രീയമാണു പ്രധാനമന്ത്രിയുടേത്. അതിനാലാണു കർഷക നിയമങ്ങൾ പിൻവിലിക്കണമെന്ന ആവശ്യത്തോട് മോദി മുഖംതിരിഞ്ഞു നിൽക്കുന്നതെന്നും പ്രിയങ്ക കുറ്റപ്പെടുത്തി.