എയർ ഇന്ത്യ ജീവനക്കാർ തടഞ്ഞുവച്ച് അപമാനിച്ചെന്ന് ഒളിംപിക്സ് പിസ്റ്റൾ ഷൂട്ടർ മനു ഭാകർ
എയർ ഇന്ത്യ ജീവനക്കാർ തടഞ്ഞുവച്ച് അപമാനിച്ചെന്ന് ഒളിംപിക്സ് പിസ്റ്റൾ ഷൂട്ടർ മനു ഭാകർ
Sunday, February 21, 2021 12:08 AM IST
ന്യൂ​ഡ​ൽ​ഹി: രേ​ഖ​ക​ളു​ണ്ടാ​യി​ട്ടും വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ 10,000 രൂ​പ ആ​വ​ശ്യ​പ്പെ​ട്ട് എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ർ ത​ട​ഞ്ഞു​വ​ച്ച് അ​പ​മാ​നി​ച്ചു​വെ​ന്ന് ഇ​ന്ത്യ​യു​ടെ ഒ​ളിം​പി​ക്സ് പി​സ്റ്റ​ൾ ഷൂ​ട്ട​ർ മ​നു ഭാ​ക​ർ. കേ​ന്ദ്ര​മ​ന്ത്രി​മാ​രെ ടാ​ഗ് ചെ​യ്ത് മ​നു ട്വി​റ്റ​റി​ൽ ന​ൽ​കി​യ സ​ന്ദേ​ശ​ത്തെ തു​ട​ർ​ന്നു കാ​യി​ക​മ​ന്ത്രി കി​ര​ണ്‍ റി​ജു​ജു ഇ​ട​പെ​ട്ടാ​ണ് മ​നു​വി​ന്‍റെ ഭോ​പ്പാ​ൽ യാ​ത്ര സാ​ധ്യ​മാ​ക്കി​യ​ത്.

പ​രി​ശീ​ലന​ത്തി​നു​ള്ള തോ​ക്കു​ക​ളു​മാ​യി ഡ​ൽ​ഹി​ൽ നി​ന്നു ഭോ​പ്പാ​ലി​ലേ​ക്കു​ള്ള വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് 19-കാ​രി​യായ വ​നി​താ താ​ര​ത്തെ ഉ​ദ്യോ​ഗ​സ്ഥ​ർ അ​പ​മാ​നി​ച്ച​ത്. ടോ​ക്കി​യോ ഒ​ളി​ന്പി​ക്സി​ലെ ഇ​ന്ത്യ​യു​ടെ മെ​ഡ​ൽ പ്ര​തീ​ക്ഷ​യാ​ണു മ​നു ഭാ​ക​ർ. കാ​യി​ക പ​രി​ശീ​ല​ന​ത്തി​നു​ള്ള രേ​ഖ​ക​ളും ഡി​ജി​സി​എ പെ​ർ​മി​റ്റും കാ​ണി​ച്ചി​ട്ടും 10,200 രൂ​പ ന​ൽ​കി​യാ​ലേ വി​മാ​ന​ത്തി​ൽ ക​യ​റാ​ൻ അ​നു​മ​തി ന​ൽ​കൂ​വെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​ഞ്ഞ​തെ​ന്നു മ​നു പ​റ​യു​ന്നു. മ​നോ​ജ് ഗു​പ്ത​യെ​ന്ന എ​യ​ർ ഇ​ന്ത്യ ഉ​ദ്യോ​ഗ​സ്ഥ​ൻ ക്രി​മി​ന​ലി​നെ പോ​ലെ​യാ​ണു ത​ന്നോ​ടു പെ​രു​മാ​റി​യ​തെ​ന്നും അ​വ​ർ പ​രാ​തി​പ്പെ​ട്ടു.


അ​നാ​വ​ശ്യ​മാ​യി ത​ന്നെ അ​പ​മാ​നി​ച്ച ര​ണ്ട് എ​യ​ർ ഇ​ന്ത്യ ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് മ​നു ഭാ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​വ​രു​ടെ ഫോ​ട്ടോ​ക​ളും മ​നു ട്വി​റ്റ​റി​ൽ പ​ങ്കു​വ​ച്ചു. എ​പ്പോ​ഴും കാ​യി​ക താ​ര​ങ്ങ​ളെ അ​പ​മാ​നി​ക്ക​രു​തെ​ന്നും പ​ണം ആ​വ​ശ്യ​പ്പെ​ട​രു​തെ​ന്നും മ​നു ഭാ​ക​ർ പ​റ​ഞ്ഞു. എ​ന്നാ​ൽ രേ​ഖ​ക​ൾ ആ​വ​ശ്യ​പ്പെ​ടു​ക മാ​ത്ര​മാ​ണു​ണ്ടാ​യ​തെ​ന്ന് എ​യ​ർ ഇ​ന്ത്യ അ​വ​കാ​ശ​പ്പെ​ട്ടു. ത​ങ്ങ​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പെ​രു​മാ​റ്റ​ത്തി​ൽ പി​ന്നീ​ട് എ​യ​ർ ഇ​ന്ത്യ ക്ഷ​മ ചോ​ദി​ച്ചു.

താ​ങ്ക​ൾ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​ണ് എ​ന്ന് കി​ര​ണ്‍ റി​ജു​ജു ട്വി​റ്റ​റി​ൽ മ​നു ഭാ​ക​റി​ന് മ​റു​പ​ടി ന​ൽ​കി. യാ​ത്ര​യ്ക്കു സ​ഹാ​യി​ച്ച​തി​ന് കാ​യി​ക​മ​ന്ത്രി​ക്ക് മ​നു​വും ന​ന്ദി അ​റി​യി​ച്ചു. വ്യോ​മ​യാ​ന മ​ന്ത്രി ഹ​ർ​ദീ​പ് സിം​ഗ് പു​രി​യെ​യും ട്വി​റ്റ​റി​ൽ മ​നു ടാ​ഗ് ചെ​യ്തി​രു​ന്നു. 2018ലെ ​കോ​മ​ണ്‍വെ​ൽ​ത്ത് ഗെ​യിം​സി​ൽ പ​തി​നാ​റാം വ​യ​സി​ൽ ഹ​രി​യാ​ന​ക്കാ​രി​യാ​യ മ​നു സ്വ​ർ​ണ​മെ​ഡ​ൽ നേ​ടി​യി​രു​ന്നു. ഐ​എ​സ്എ​സ്എ​ഫ് ലോ​ക​ക​പ്പി​ൽ സ്വ​ർ​ണം നേ​ടി​യ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ താ​ര​വു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.