യൂത്ത് കോൺഗ്രസ് നേതാവിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ പിടിയിൽ
യൂത്ത് കോൺഗ്രസ് നേതാവിനെ  കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികൾ പിടിയിൽ
Monday, February 22, 2021 12:05 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ഞ്ചാ​​​ബി​​​ലെ ഫ​​​രീ​​​ദ്കോ​​​ട്ടി​​​ൽ യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ മൂ​​​ന്നു പേ​​​ർ ഡ​​​ൽ​​​ഹി​​​യി​​​ൽ അ​​​റ​​​സ്റ്റി​​​ലാ​​​യി. ഗു​​​ർ​​​വി​​​ന്ദ​​​ർ പാ​​​ൽ(32), സു​​​ഖ്‌​​​വി​​​ന്ദ​​​ർ സിം​​​ഗ്(23), സൗ​​​ര​​​ഭ് വ​​​ർ​​​മ(21) എ​​​ന്നി​​​വ​​​രാ​​​ണ് അ​​​റ​​​സ്റ്റി​​​ലാ​​​യ​​​ത്. ര​​​ണ്ടു പ്ര​​​തി​​​ക​​​ളെ​​​ക്കൂ​​​ടി പി​​​ടി​​​കി​​​ട്ടാ​​​നു​​​ണ്ട്. ക​​​ഴി​​​ഞ്ഞ വ്യാ​​​ഴാ​​​ഴ്ച​​​യാ​​​ണ് യൂ​​​ത്ത് കോ​​​ൺ​​​ഗ്ര​​​സ് നേ​​​താ​​​വ് ഗു​​​ൽ​​​ലാ​​​ൽ സിം​​​ഗ് ഭ​​​ൽ​​​വാ​​​ൻ(34) കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്.


ലോ​​​റ​​​ൻ​​​സ് വി​​​ഷ്ണോ​​​യി​​​യു​​​ടെ സം​​​ഘ​​​ത്തി​​​ൽ​​​പ്പെ​​​ട്ട​​​വ​​​രാ​​​ണു പ്ര​​​തി​​​ക​​​ൾ. വി​​​ഷ്ണോ​​​യി ആ​​​ജ്മീ​​​ർ ജ​​​യി​​​ലി​​​ലാ​​​ണ്. വി​​​ഷ്ണോ​​​യി​​​യു​​​ടെ എ​​​തി​​​രാ​​​ളി​​​യാ​​​യ ഭം​​​ഭി​​​യ സം​​​ഘാം​​​ഗ​​​മാ​​​ണു ഗു​​​ൽ​​​ലാ​​​ൽ സിം​​​ഗ് ഭ​​​ൽ​​​വാ​​​ൻ എ​​​ന്നു സം​​​ശ​​​യി​​​ച്ചാ​​​ണ് പ്ര​​​തി​​​ക​​​ൾ കൊ​​​ല​​​പാ​​​ത​​​കം ന​​​ട​​​ത്തി​​​യ​​​ത്. കാ​​​ന​​​ഡ​​​യി​​​ൽ താ​​​മ​​​സി​​​ക്കു​​​ന്ന ഗോ​​​ൾ​​​ഡി ബ്രാ​​​ർ ആ​​​ണ് കൊ​​​ല​​​പാ​​​ത​​​കം ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്ത​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.