കോവിഡ് പ്രതിരോധ മരുന്ന്: പ​​​ത​​​ഞ്ജ​​​ലി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം ത​​​ള്ളി ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ
കോവിഡ് പ്രതിരോധ മരുന്ന്: പ​​​ത​​​ഞ്ജ​​​ലി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം ത​​​ള്ളി ഡ​​​ബ്ല്യു​​​എ​​​ച്ച്ഒ
Monday, February 22, 2021 12:05 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധമ​​​രു​​​ന്നു നി​​​ർ​​​മാ​​​ണ​​​ത്തി​​​ന് ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ചി​​​കി​​​ത്സാരീ​​​തി​​​ക​​​ൾ​​​ക്കും അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ലെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന (ഡ​​ബ്ല്യുഎ​​​ച്ച്ഒ).

പ​​​ത​​​ഞ്ജ​​​ലി​​​യു​​​ടെ കൊ​​​റോ​​​ണി​​​ൽ എ​​​ന്ന പ്ര​​​തി​​​രോ​​​ധ മ​​​രു​​​ന്നി​​​ന് അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു എ​​​ന്ന ബാ​​​ബ രാം​​​ദേ​​​വി​​​ന്‍റെ അ​​​വ​​​കാ​​​ശ​​​ വാദം ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്ന​​​താ​​​ണ് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ പ്ര​​​സ്താ​​​വ​​​ന. കോ​​​വി​​​ഡ് ചി​​​കി​​​ത്സ​​​യ്ക്കാ​​​യി ഒ​​​രു ത​​​ര​​​ത്തി​​​ലു​​​ള്ള പ​​​ര​​​ന്പ​​​രാ​​​ഗ​​​ത ചി​​​കി​​​ത്സാരീ​​​തി​​​ക്കോ മ​​​രു​​​ന്നി​​​നോ അ​​​നു​​​മ​​​തി ന​​​ൽ​​​കി​​​യി​​​ട്ടി​​​ല്ല എ​​​ന്നാ​​​ണ് ഡബ്ലിയുഎച്ച്ഒ ട്വി​​​റ്റ​​​റി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യ​​​ത്.


അ​​​ന്താ​​​രാ​​​ഷ്‌​​​ട്ര മാ​​​ന​​​ദ​​​ണ്ഡ​​​ങ്ങ​​​ൾ അ​​​നു​​​സ​​​രി​​​ച്ച് പ​​​ത​​​ഞ്ജ​​​ലി​​​യു​​​ടെ കൊ​​​റോ​​​ണി​​​ലി​​​ന് സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ബാ​​​ബ രാം​​​ദേ​​​വ് അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ട​​​ത്. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ വ​​​രെ അം​​​ഗീ​​​കാ​​​ര​​​മു​​​ണ്ടെ​​​ന്നും കൊ​​​റോ​​​ണി​​​ൽ വി​​​ൽ​​​പ​​​ന​​​യ്ക്ക് ത​​​യാ​​​റാ​​​ണെ​​​ന്നും ബാ​​​ബ രാം​​​ദേ​​​വ് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന​​​യു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​ൻ സ്കീം ​​​അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള കൊ​​​റോ​​​ണി​​​ലി​​​ന് കേ​​​ന്ദ്ര ആ​​​യു​​​ഷ് മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ന്‍റെ അ​​​നു​​​മ​​​തി ല​​​ഭി​​​ച്ചു​​​വെ​​​ന്നാ​​​യി​​​രു​​​ന്നു പ​​​ത​​​ഞ്ജ​​​ലി​​​യു​​​ടെ അ​​​വ​​​കാ​​​ശ​​​വാ​​​ദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.