രാജസ്ഥാൻ ബിജെപിയിൽ ഭിന്നത
Monday, February 22, 2021 12:05 AM IST
ജയ്പുർ: പൊതുവിഷയങ്ങൾ അ​​​വ​​​ത​​​രി​​​പ്പി​​​ക്കാ​​​ൻ നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ സ​​​മ​​​യം ല​​​ഭി​​​ക്കാ​​​ത്ത​​​തി​​​നെ ചൊ​​​ല്ലി രാ​​​ജ​​​സ്ഥാ​​​നി​​​ലെ ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​ർ പാ​​​ർ​​​ട്ടി​​​ക്കു​​​ള്ളി​​​ൽ ക​​​ലാ​​​പം സൃ​​​ഷ്ടി​​​ക്കു​​​ന്നു. 20 ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​ർ ഇ​​​ക്കാ​​​ര്യം ചൂ​​​ണ്ടി​​​ക്കാ​​​ട്ടി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ​​​ൻ സ​​​തീ​​​ഷ് പൂ​​​നി​​​യ​​​യ്ക്കു ക​​​ത്തു ന​​​ല്കി.

ഇ​​​രു​​​ന്നൂ​​​റം​​​ഗ സ​​​ഭ​​​യി​​​ൽ 71 ബി​​​ജെ​​​പി എം​​​എ​​​ൽ​​​എ​​​മാ​​​രാ​​​ണു​​​ള്ള​​​ത്. പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ഗു​​​ലാ​​​ബ് ച​​​ന്ദ് ക​​​ഠാ​​​രി​​​യ​​​യും ഉ​​​പ​​​പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് രാ​​​ജേ​​​ന്ദ്ര റാ​​ത്തോ​​​ഡു​​​മാ​​​ണ് എം​​​എ​​​ൽ​​​എ​​​മാ​​​ർ​​​ക്കു സ​​​മ​​​യം വീ​​​തി​​​ച്ചു ന​​​ല്കു​​​ന്ന​​​ത്. സ​​​ഭ​​​യി​​​ൽ സം​​​സാ​​​രി​​​ക്കാ​​​ൻ സ​​​മ​​​യം തു​​​ല്യ​​​മാ​​​യി വീ​​​തി​​​ച്ചു ന​​​ല്കാ​​​ൻ ഇ​​​വ​​​രോ​​​ടു നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് കൈ​​​ലാ​​​ഷ് മേ​​​ഘ്‌​​​വാ​​​ളി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള എം​​​എ​​​ൽ​​​മാ​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്ന​​​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.