ഇന്ധന വിലവർധന: പ്രധാനമന്ത്രിക്കു സോണിയയുടെ കത്ത്
ഇന്ധന വിലവർധന: പ്രധാനമന്ത്രിക്കു സോണിയയുടെ കത്ത്
Monday, February 22, 2021 12:06 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ത്തി​ൽ​നി​ന്ന് സ​ർ​ക്കാ​ർ മു​ത​ലെ​ടു​പ്പു ന​ട​ത്തു​ക​യാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി. ഇ​ന്ധ​ന, പാ​ച​കവാ​ത​ക വി​ലവ​ർ​ധ​ന കു​തി​ച്ചു​യ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​ഴു​തി​യ ക​ത്തി​ലാ​ണ് സോ​ണി​യ​യു​ടെ രൂ​ക്ഷ​വി​മ​ർ​ശ​ന​ങ്ങ​ൾ.

വി​ല​വ​ർ​ധ​ന അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്നു. മൊ​ത്ത ആ​ഭ്യ​ന്ത​ര ഉ​ത്പാ​ദ​നം മൂ​ക്കുകു​ത്തി വീ​ഴു​ന്പോ​ഴാ​ണ് പാ​ച​ക​വാ​ത​ക, ഇ​ന്ധ​ന വി​ല​ക​ൾ കു​തി​ച്ചു​യ​രു​ന്ന​ത്. രാ​ജ്യ​ത്തെ പൗ​ര​ന്മാരു​ടെ​ആ​ശ​ങ്ക ഉ​ൾ​ക്കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി​ക്കു ക​ത്തെ​ഴു​തു​ന്ന​ത്.

ഒ​രുവ​ശ​ത്ത് ഇ​ന്ത്യ ക്ര​മാ​നു​ഗ​ത​മാ​യ തൊ​ഴി​ൽന​ഷ്ട​ത്തി​നും വേ​ത​നന​ഷ്ട​ത്തി​നും കു​ടും​ബവ​രു​മാ​ന ന​ഷ്ട​ത്തി​നും സാ​ക്ഷി​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. മ​ധ്യ​വ​ർ​ഗ​വും താ​ഴേ​ത്ത​ട്ടി​ൽ ഉ​ള്ള​വ​രും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. നാ​ണ്യ​പ്പെ​രു​പ്പ​വും അ​വ​ശ്യ​സാ​ധ​ന വി​ല​ക്ക​യ​റ്റ​വും ജ​ന​ങ്ങ​ളെ കൂ​ടു​ത​ൽ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​രി​ക്കു​ന്നു. ഇ​ത്ര​യും ദു​ഃഖ​ക​ര​മാ​യ കാ​ല​ത്തും സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളു​ടെ ദു​രി​ത​ങ്ങ​ളി​ൽ​നി​ന്നു നേ​ട്ടം​കൊ​യ്യാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്.


രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ലും ഇ​ന്ധ​ന​വി​ല നൂ​റു​രൂ​പ​യി​ൽ ഏ​റെ​യാ​യി​രി​ക്കു​ന്നു. യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന​തി​നേ​ക്കാ​ൾ പാ​തി വി​ല​യാ​ണ് ക്രൂ​ഡ് ഓ​യി​ലി​ന് ഇ​പ്പോ​ഴു​ള്ള​ത്. എ​ന്നി​ട്ടും തുടർച്ചയായ പ​ന്ത്ര​ണ്ടു ദി​വ​സ​ങ്ങ​ളായി ഇ​ന്ധ​ന വി​ല വ​ർ​ധി​ക്കു​കയായിരു ന്നുവെന്നും സോ​ണി​യ ക​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.