ലോക്സഭാംഗം മോഹൻ ദേൽക്കർ ഹോട്ടലിൽ മരിച്ചനിലയിൽ
Tuesday, February 23, 2021 1:20 AM IST
മും​​​​ബൈ: കേ​​​​ന്ദ്ര​​​​ഭ​​​​ര​​​​ണ പ്ര​​​​ദേ​​​​ശ​​​​മാ​​​​യ ദാ​​​​ദ്ര ന​​​​ഗ​​​​ർ ഹ​​​​വേ​​​​ലി​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യ മോ​​​​ഹ​​​​ൻ ദേ​​​​ൽ​​​​ക്ക​​​​റെ(58) മും​​​​ബൈ​​​​യി​​​​ലെ ഹോ​​​​ട്ട​​​​ലി​​​​ൽ മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. സ്വ​​​​ത​​​​ന്ത്ര എം​​​​പി​​​​യാ​​​​യ ദേ​​​​ൽ​​​​ക്ക​​​​ർ ഏ​​​​ഴു ത​​​​വ​​​​ണ ലോ​​​​ക്സ​​​​ഭാം​​​​ഗ​​​​മാ​​​​യി​​​​ട്ടു​​​​ണ്ട്.

തെ​​​​ക്ക​​​​ൻ മും​​​​ബൈ​​​​യി​​​​ലെ മ​​​​റൈ​​​​ൻ ഡ്രൈ​​​​വ് മേ​​​​ഖ​​​​ല​​​​യി​​​​ലെ ഹോ​​​​ട്ട​​​​ലി​​​​ലാ​​​​ണു ദേ​​​​ൽ​​​​ക്ക​​​​റെ മ​​​​രി​​​​ച്ച​​​​ നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്. ഗു​​​​ജ​​​​റാ​​​​ത്തി​​​​യി​​​​ൽ എ​​​​ഴു​​​​തി​​​​യ ആ​​​​ത്മ​​​​ഹ​​​​ത്യാ​​​​ക്കു​​​​റി​​​​പ്പു ക​​​​ണ്ടെ​​​​ത്തി​​​​യ​​​​താ​​​​യും യ​​​​ഥാ​​​​ർ​​​​ഥ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം പോ​​​​സ്റ്റ്മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മേ അ​​​​റി​​​​യാ​​​​നാ​​​​കൂ എ​​​​ന്നും പോ​​​​ലീ​​​​സ് ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ പ​​​​റ​​​​ഞ്ഞു. സി​​​​ൽ​​​​വാ​​​​സ​​​​യി​​​​ൽ ട്രേ​​​​ഡ് യൂ​​​​ണി​​​​യ​​​​ൻ നേ​​​​താ​​​​വാ​​​​യി പൊ​​​​തു​​​​രം​​​​ഗ​​​​ത്തെ​​​​ത്തി​​​​യ മോ​​​​ഹ​​​​ൻ സാ​​​​ൻ​​​​ജി​​​​ഭാ​​​​യ് ദേ​​​​ൽ​​​​ക്ക​​​​ർ 1989ൽ ​​​​കോ​​​​ൺ​​​​ഗ്ര​​​​സ് ടി​​​​ക്ക​​​​റ്റി​​​​ലാ​​​​ണ് ആ​​​​ദ്യ​​​​മാ​​​​യി ലോ​​​​ക്സ​​​​ഭ​​​​യി​​​​ലെ​​​​ത്തി​​​​യ​​​​ത്. 1991,1996 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ലും കോ​​​​ൺ​​​​ഗ്ര​​​​സ് ടി​​​​ക്ക​​​​റ്റി​​​​ൽ വി​​​​ജ​​​​യി​​​​ച്ചു. 1998ൽ ​​​​ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ർ​​​​ഥി​​​​യാ​​​​യി മ​​​​ത്സ​​​​രി​​​​ച്ചു വി​​​​ജ​​​​യി​​​​ച്ചു. കോ​​​​ൺ​​​​ഗ്ര​​​​സി​​​​ൽ തി​​​​രി​​​​ച്ചെ​​​​ത്തി​​​​യ ദേ​​​​ൽ​​​​ക്ക​​​​ർ​​​​ 2009, 2014 തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു​​​​ക​​​​ളി​​​​ൽ പ​​​​രാ​​​​ജ​​​​യ​​​​പ്പെ​​​​ട്ടു. 2019ൽ ​​​​സ്വ​​​​ത​​​​ന്ത്ര​​​​നാ​​​​യി മ​​​​ത്സ​​​​രി​​​​ച്ചു വി​​​​ജ​​​​യി​​​​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.