ദേൽക്കറുടെ മരണം: ബിജെപിയെ കുറ്റപ്പെടുത്തി കോൺഗ്രസ്
ദേൽക്കറുടെ മരണം: ബിജെപിയെ കുറ്റപ്പെടുത്തി കോൺഗ്രസ്
Thursday, February 25, 2021 1:48 AM IST
മും​​​​ബൈ: ദാ​​​​ദ്ര നാ​​​​ഗ​​​​ർ ഹ​​​​വേ​​​​ലി ലോ​​​​ക്സ​​​​ഭാ മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ൽ​​​​നി​​​​ന്നു​​​​ള്ള സ്വ​​​​ത​​​​ന്ത്ര അം​​​​ഗം മോ​​​​ഹ​​​​ൻ ദേ​​​​ൽ​​​​ക്ക​​​​റു(58)​​​​ടെ മ​​​​ര​​​​ണ​​​​ത്തി​​​​ൽ ബി​​​​ജെ​​​​പി​​​​യു​​​​ടെ പ​​​​ങ്ക് അ​​​​ന്വേ​​​​ഷി​​​​ക്ക​​​​ണ​​​​മെ​​​​ന്നു കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ൾ ആ​​​​ഭ്യ​​​​ന്ത​​​​ര​​​​മ​​​​ന്ത്രി അ​​​​നി​​​​ൽ ദേ​​​​ശ്മു​​​​ഖി​​​​നോ​​​​ടാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

സം​​​​സ്ഥാ​​​​ന വ​​​​ക്താ​​​​വ് സ​​​​ച്ചി​​​​ൻ സാ​​​​വ​​​​ന്തി​​​​ന്‍റെ നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ലു​​​​ള്ള സം​​​​ഘ​​​​മാ​​​​ണ് വീ​​​​ഡി​​​​യോ കോ​​​​ൺ​​​​ഫ​​​​റ​​​​ൻ​​​​സിം​​​​ഗ് മു​​​​ഖേ​​​​ന ദേ​​​​ശ്മു​​​​ഖി​​​​നോ​​​​ട് ഈ ​​​​ആ​​​​വ​​​​ശ്യ​​​​മു​​​​ന്ന​​​​യി​​​​ച്ച​​​​ത്. കേ​​​​ന്ദ്ര സ​​​​ർ​​​​ക്കാ​​​​രും ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രും ദേ​​​​ൽ​​​​ക്ക​​​​റി​​​​നെ നി​​​​ര​​​​ന്ത​​​​രം മാ​​​​ന​​​​സി​​​​ക​​​​മാ​​​​യി പീ​​​​ഡി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു​​​​വെ​​​​ന്ന് സാ​​​​വ​​​​ന്ത് ആ​​​​രോ​​​​പി​​​​ച്ചു. കു​​​​റ്റ​​​​ക്കാ​​​​രെ വെ​​​​റു​​​​തേ​ വി​​​​ടി​​​​ല്ലെ​​​​ന്നും നി​​​​യ​​​​മ​​​​ത്തി​​​​നു​​​​മു​​​​ന്നി​​​​ൽ കൊ​​​​ണ്ടു​​​​വ​​​​രു​​​​മെ​​​​ന്നു ദേ​​​​ശ്മു​​​​ഖ് ഇ​​​​വ​​​​ർ​​​​ക്ക് ഉ​​​​റ​​​​പ്പു ന​​​​ല്കി.


അ​​​​തേ​​​​സ​​​​മ​​​​യം, കോ​​​​ൺ​​​​ഗ്ര​​​​സ് നേ​​​​താ​​​​ക്ക​​​​ളു​​​​ടെ ആ​​​​രോ​​​​പ​​​​ണം ബി​​​​ജെ​​​​പി നേ​​​​തൃ​​​​ത്വം ത​​​​ള്ളി​​​​ക്ക​​​​ള​​​​ഞ്ഞു.​ ഫെ​​​​ബ്രു​​​​വ​​​​രി 22ന് ​​​​ദ​​​​ക്ഷി​​​​ണ മും​​​​ബൈ​​​​യി​​​​ലെ ഒ​​​​രു ഹോ​​​​ട്ട​​​​ൽ മു​​​​റി​​​​യി​​​​ലാ​​​​ണ് ദേ​​​​ൽ​​​​ക്ക​​​​റി​​​​നെ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി​​​​യ​​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.