ഭാരത ബന്ദ് ഇന്ന്; കേരളത്തെ ബാധിക്കാനിടയില്ല
Friday, February 26, 2021 12:56 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ധ​ന വി​ലവ​ർ​ധ​ന പി​ൻ​വ​ലി​ക്ക​ണ​മെ​ന്നത് ഉ​ൾപ്പെടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളു​മാ​യി കോ​ണ്‍ഫ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് ആ​ഹ്വാ​നം ചെ​യ്ത ഭാ​ര​ത് ബ​ന്ദ് ഇ​ന്ന്. ട്രാ​ൻ​സ്പോ​ർ​ട്ട് വാ​ഹ​ന​ങ്ങ​ളും ബ​ന്ദി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നും വാ​ണി​ജ്യ കേ​ന്ദ്ര​ങ്ങ​ൾ നി​ശ്ച​ല​മാ​വു​മെ​ന്നും വ്യാ​പാ​രി സം​ഘ​ട​ന നേ​തൃ​ത്വം അ​റി​യി​ച്ചു. എന്നാൽ, കേരളത്തിലെ വ്യാപാരി സംഘടന കളൊന്നും ബന്ദിനു പിന്തുണ പ്രഖ്യപിച്ചിട്ടില്ല.

ജിഎസ്ടിയിലെ സ​ങ്കീ​ർ​ണ​ത​ക​ൾ പ​രി​ഹ​രി​ച്ച് ല​ളി​ത​മാ​ക്കു​ക, ഇ ​വേ ബി​ൽ അ​പാ​ക​ത​പ​രി​ഹ​രി​ക്കു​ക, ഇ​ന്ധ​ന വി​ല വ​ർ​ധ​ന പി​ൻ​വ​ലി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് കോ​ണ്‍ഫ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് ഭാ​ര​ത് ബ​ന്ദി​ന് ആ​ഹ്വാ​നം ചെ​യ്തി​ട്ടു​ള്ള​ത്. വാ​ഹ​ന ഗ​താ​ഗ​ത രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പ്ര​മു​ഖ സം​ഘ​ട​നയാ​യ ഓ​ൾ ഇ​ന്ത്യ ട്രാ​ൻ​സ്പോ​ർ​ട്ട് വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ബ​ന്ദി​ന് പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. ബ​ന്ദി​ന്‍റെ ഭാ​ഗ​മാ​യി റോ​ഡ് ഉ​പ​രോ​ധി​ക്കു​മെ​ന്ന് കോ​ണ്‍ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഓ​ൾ ഇ​ന്ത്യ ട്രേ​ഡേ​ഴ്സ് പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.