‘കനം കുറഞ്ഞ’ വിമാന യാത്രകൾക്ക് ചെലവു കുറയും
‘കനം കുറഞ്ഞ’ വിമാന യാത്രകൾക്ക് ചെലവു കുറയും
Saturday, February 27, 2021 12:41 AM IST
ന്യൂ​ഡ​ൽ​ഹി: ക​ന​ത്ത ലെ​ഗേ​ജി​ല്ലാ​തെ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ടി​ക്ക​റ്റ് ന​ൽ​കാ​നൊ​രു​ങ്ങി കേ​ന്ദ്രം. ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക്കാ​ർ​ക്കാ​ണു പു​തി​യ ഇ​ള​വ്. ചെ​ക്ക് ഇ​ൻ ല​ഗേ​ജ് ഇ​ല്ലാ​തെ കാ​ബി​ൻ ല​ഗേ​ജ് മാ​ത്രം കൈ​വ​ശം വ​ച്ചു യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ടി​ക്ക​റ്റ് നി​ര​ക്ക് കു​റ​ച്ചു ന​ൽ​ക​ണ​മെ​ന്നാ​ണു ഡ​യ​റ​ക്ട​റേ​റ്റ് ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ ഇ​ന്ന​ലെ നി​ർ​ദേ​ശി​ച്ച​ത്.

നി​ല​വി​ലെ വ്യ​വ​സ്ഥ​ക​ൾ അ​നു​സ​രി​ച്ച് ആ​ഭ്യ​ന്ത​ര വി​മാ​ന യാ​ത്ര​ക​ളി​ൽ ഒ​രു യാ​ത്ര​ക്കാ​ര​ന് ഏ​ഴു കി​ലോ കാ​ബി​ൻ ല​ഗേ​ജും 15 കി​ലോ ചെ​ക്ക് ഇ​ൻ ല​ഗേ​ജും ക​രു​താം. അ​ധി​ക ഭാ​ര​ത്തി​ന് കൂ​ടു​ത​ൽ തു​ക ഈ​ടാ​ക്കും. ബാ​ഗേ​ജ് ഇ​ല്ലാ​തെ​യോ കാ​ബി​ൻ ബാ​ഗേ​ജ് മാ​ത്ര​മാ​യോ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ടി​ക്ക​റ്റ് തു​ക കു​റ​ച്ച് ന​ൽ​ക​ണ​മെ​ന്നാ​ണു നി​ർ​ദേ​ശം. ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്യു​ന്ന സ​മ​യ​ത്ത് കൈ​വ​ശ​മു​ള്ള ബാ​ഗേ​ജി​ന്‍റെ ഭാ​രം വ്യ​ക്ത​മാ​ക്കു​ന്ന​തോ​ടെ​യാ​ണ് പു​തി​യ നി​ർ​ദേ​ശ പ്ര​കാ​ര​മു​ള്ള ഇ​ള​വ് ല​ഭി​ക്കു​ക.


ഡി​ജി​സി​എ​യു​ടെ സ​ർ​ക്കു​ല​റി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ വി​മാ​ന ക​ന്പ​നി​ക​ൾ പു​തു​ക്കി​യ ടി​ക്ക​റ്റ് നി​ര​ക്ക് പ്ര​സി​ദ്ധീ​ക​രി​ക്കേ​ണ്ടി വ​രും. ബാ​ഗേ​ജ് ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക് ഏ​ർ​പ്പെ​ടു​ത്തു​ന്ന പ്ര​ത്യേ​ക നി​ര​ക്ക് ക​ന്പ​നി​ക​ൾ നി​ശ്ച​യി​ക്കേ​ണ്ടി വ​രും. മു​ൻ​ഗ​ണ​നാ സീ​റ്റ്, വി​മാ​ന​ത്തി​ൽ ഭ​ക്ഷ​ണം വി​ത​ര​ണം ചെ​യ്യ​ൽ തു​ട​ങ്ങി​യ മ​റ്റു സ​ർ​വീ​സു​ക​ൾ​ക്കു​ള്ള നി​ര​ക്ക് നി​ശ്ച​യി​ക്കാ​നും വി​മാ​ന ക​ന്പ​നി​ക​ൾ​ക്ക് ഡി​ജി​സി​എ അ​നു​മ​തി ന​ൽ​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.